• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊറോണ വൈറസ് ബാധ: പെരിങ്ങോം സ്വദേശിയുടെ വിമാനത്തില്‍ സഞ്ചരിച്ച വിമാനയാത്രക്കാരെ കണ്ടെത്തും

 • By Desk

കണ്ണൂർ: കൊറോണ ബാധിതനായ കണ്ണൂർ പെരിങ്ങോം സ്വദേശിയായ യുവാവിന്റെ കൂടെ ദുബായിൽ നിന്നും കോഴിക്കോട് വരെ വിമാനത്തിൽ സഞ്ചരിച്ചവരുടെ പേര് വിവരങ്ങൾ ആരോഗ്യ വകുപ്പ് തേടുന്നു. ഇവരെ കണ്ടെത്തുന്നതിനായി വിശദാംശങ്ങും പേരു വിവരങ്ങജും നൽകി ജില്ലാ ഭരണകൂടം വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ദുബായിൽ നിന്നെത്തിയ പ്രവാസി മലയാളിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് രോഗം സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്.

കൊറോണ; കണ്ണൂര്‍ സ്വദേശി കോഴിക്കോട് എത്തി, മലബാർ പ്ലാസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ തേടി അധികൃതർ

കണ്ണൂര്‍ ജില്ലാ കലക്ടർ ടി വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനമായത്. കഴിഞ്ഞ മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റിന് കരിപ്പൂരിൽ ഇറങ്ങി നാട്ടിലെത്തിയ ഇദ്ദേഹം കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഇതോടെ ഈ മാസം ഏഴു മുതൽ 12 വരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. എന്നാൽ നേരത്തെ കൊറോണ ബാധിത പ്രദേശങ്ങളിൽ ദുബായി ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും വൈറസ് രോഗബാധ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാലും ഇദ്ദേഹത്തോട് വീട്ടിൽ ഐസോലേഷനില്‍ കഴിയാൻ ആരോഗ്യ വകുപ് നിർദേശിക്കുകയായിരുന്നു.

cmsvideo
  Malayalees support to Health Minister KK Shailaja teacher Facebook post | Oneindia Malayalam

  ഏഴിന് പരിശോധനയ്ക്ക് അയച്ച രക്തസാമ്പിളിന്റെ പരിശോധനാ ഫലം ആലപ്പുഴ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വ്യാഴാഴ്ച്ചയാണ് ലഭിച്ചത്. പരിശോധനാ ഫലം പോസറ്റീവായതിനെ തുടർന്ന് അന്നു തന്നെ യുവാവിവെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. രോഗബാധിതൻ ആരെല്ലാമായാണ് സമ്പർക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുപ്രകാരമുള്ള റൂട്ട് മാപ്പാണ് തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനായി കണ്ണൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ഡിഎംഒയും അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു. ഇതിനിടെ കൊറോണ ബാധ കണ്ടെത്തിയ സംഭവത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

  കൊറോണ സ്ഥിരീകരിച്ച ചെങ്ങളം സ്വദേശിയുടെ അയൽവാസി മരിച്ചു, സ്രവങ്ങൾ പരിശോധിക്കും, അതീവ ജാഗ്രത

  കൊറോണ; കണ്ണൂര്‍ സ്വദേശി കോഴിക്കോട് എത്തി, മലബാർ പ്ലാസ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ തേടി അധികൃതർ

  English summary
  Coronavirus positive Peringom native's co passengers will be identified
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X