• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണുരിലെ ജനങ്ങളുടെ കണ്ണിൽ ഭയം നിഴലിക്കുന്നു: തിരഞ്ഞടുപ്പ് റാലിയിൽ ജെ പി നദ്ദ

കണ്ണൂർ: കണ്ണൂരിൻ്റെ തെരുവുകളിൽ നിൽക്കുന്ന ജനങ്ങളുടെ കണ്ണുകളിൽ ഭയം നിഴലിക്കുന്നുണ്ടെന്ന് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദ .ധർമ്മടം മണ്ഡലത്തിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. റോഡരികിൽ തന്നെ കാണാൻ തടിച്ചു കൂടിയ ജനങ്ങളുടെ കണ്ണിൽ താൻ ഇപ്പോൾ ഭയം കാണുന്നുണ്ട്. ആരെയോ പേടിച്ചതു പോലെയാണ് അവർ നിൽക്കുന്നത്. ധർമ്മടത്ത് ഒരു പാർട്ടി മാത്രമാണ് എപ്പോഴും മേധാവിത്വം പുലർത്തുന്നത്.ഈ സ്ഥിതി മാറി വരണം. ഇതിനായി കേന്ദ്രത്തിൽ സദ്ഭരണം നടത്തുന്ന ബി.ജെ.പിയുമായി എല്ലാവരും ഒത്തു പോകണം. സദ്ഭരണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയു. അതു കൊണ്ടു തന്നെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഒട്ടേറെ ജനക്ഷേമ പദ്ധതികൾ ഇവിടേക്ക് കൊണ്ടുവരാൻ കഴിയുമെന്നും നദ്ദ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം കൊല്ലം ജില്ലയില്‍ ആരംഭിച്ചു

ശനിയാഴ്ച്ച രാവിലെ പത്തരയോടെ കണ്ണുർ വിമാനത്താവളത്തിൽ പ്രത്യേക ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയെ ധർമ്മടം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ പത്മനാഭൻ്റെ നേതൃത്വത്തിലുള്ളവർ സ്വീകരിച്ചു. തുടർന്ന് വിമാനതാവളത്തിൽ നിന്നും കാർ മാർഗം ചക്കരക്കൽ നാലാംപീടികയിലെത്തിയ ജെ.പി.നദ്ദ ചക്കരക്കൽ നഗരത്തിലേക്ക് റോഡ് ഷോ നടത്തി.തുറന്ന വാഹനത്തിലാണ് നദ്ദ എൻ.ഡി.എ സ്ഥാനാർത്ഥികളായ സി.കെ പത്മനാഭൻ ,കെ.രഞ്ചിത്ത്, അർച്ചനാ വണ്ടിച്ചാൽ, ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് എന്നിവരുമായി തുറന്ന വിജയരഥത്തിൽ റോഡ് ഷോ നടത്തിയത്.

വഴി നീളെ വൻ ജനക്കുട്ടം ബി.ജെ.പി അധ്യക്ഷൻ്റെ റോഡ് ഷോ കാണാനെത്തിയിരുന്നു. ചെണ്ടമേളം, കാവടിയാട്ടം, തായമ്പക, മുത്തുക്കുട എന്നിവ റോഡ് ഷോയെ വർണശബളമാക്കി. ബി.ജെപി കൊടിയേന്തി നൂറുകണക്കിന് സ്ത്രീകൾ റോഡരികിൽ ബി.ജെ.പി അഖിലേന്ത്യാ ധ്യക്ഷന് പുഷ്പവൃഷ്ടി നടത്തി. ബി.ജെ.പി കൊടിയും ചിഹ്നവുമേന്തി വൻ ജനാവലി റോഡ് ഷോയിൽ അണിനിരന്നു.തുടർന്ന് ചക്കരക്കൽ ബസ്സ്റ്റാൻഡിൽ റോഡ് ഷോ സമാപിച്ചു.

ശബരിമലയെ തകർക്കാൻ നോക്കിയ സർക്കാരാണ് കേരളത്തിലേതെന്ന് ബി.ജെ.പി അഖിലേന്ത്യാ ധ്യക്ഷൻ ജെ.പി നദ്ദ തൻ്റെ പ്രസംഗത്തിൽ ആരോപിച്ചു.ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാൻ സമരത്തിനിറങ്ങിയ പാർട്ടിയെന്നും ജെ.പി നദ്ദ പറഞ്ഞു.ധർമ്മടം മണ്ഡലത്തിലെ ചക്കരക്കല്ലിൽ എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ.പത്മനാഭൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ റോഡ് ഷോയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരസ്പരം കസേരക്കളി നടത്തുകയാണ്. ബംഗാളിൽ ബിജെപിയെ നേരിടാൻ ഇവർ ഒറ്റക്കെട്ടാണ്. അതു കൊണ്ടു തന്നെ ബിജെപിയെ അകറ്റി നിർത്താനാണ് ബംഗാളിൽ ഇവർ ശ്രമിക്കുന്നത്. യാതൊരു രാഷ്ട്രീയ ധാർമ്മികതയും ഇവർക്കില്ല. കേരളത്തിലെ പ്രത്യേകം പരിഗണിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടെതെന്നും ജെ.പി നദ്ദ പറഞ്ഞു.പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായപ്പോൾ പ്രധാനമന്ത്രി കേരളത്തിലേക്ക് ഓടിയെത്തി.മതിയായ സംവിധാനങ്ങൾ ചെയ്തു അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന താനിവിടെ ഒരാഴ്ച്ചക്കാലം ക്യാംപ് ചെയതു പ്രവർത്തിച്ചുവെന്നും നദ്ദ പറഞ്ഞു.ദേശീയപാതാ വികസനത്തിൻ്റെ കാര്യത്തിൽ മോദി സർക്കാർ കേരളത്തോട് പ്രത്യേക താൽപ്പര്യം കാട്ടി ഫണ്ടനുവദിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു. ധർമ്മടം മണ്ഡലം സ്ഥാനാർത്ഥി സി.കെ പത്മനാഭൻ, കെ.രഞ്ജിത് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

English summary
JP Nadda in Kannur for BJP's election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X