• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പേരിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കേണ്ട: പികെ കൃഷ്ണദാസിന് കെ സുധാകരന്റെ മറുപടി

  • By Desk
Google Oneindia Malayalam News

കണ്ണുർ: കോൺഗ്രസിൽ നിന്നും പുറത്തു വരുന്ന നേതാക്കളെയും പ്രവർത്തകരെയും സ്വാഗതം ചെയ്ത ബിജെപി ദേശിയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസിന് ചുട്ട മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. ഡി സിസി അധ്യക്ഷ പദവിയെ ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കത്തിൽ ബിജെപി മുതലെടുക്കാൻ ശ്രമിക്കുന്നത് വെറുതെയാവുമെന്ന് സുധാകരൻ കണ്ണുരിൽ പ്രതികരിച്ചു.

പയ്യന്നൂരിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവം: പോലീസ് അന്വേഷണമാരംഭിച്ചുപയ്യന്നൂരിൽ ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവം: പോലീസ് അന്വേഷണമാരംഭിച്ചു

കണ്ണുരിൽ നിർമാണം പൂർത്തിയായ ഡിസിസി ഓഫീസ് സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്ന ജില്ലകോൺഗ്രസ് ഓഫിസ് ഓരോ പ്രവർത്തകൻ്റെയും വികാരമാണെന്നു സുധാകരൻ പറഞ്ഞു. പാലക്കാട് എ വി ഗോപിനാഥിനോട് ചർച്ച, നടത്താൻ താൻ ഇനി പോകുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.


കോൺഗ്രസിലെ പ്രതിസന്ധി ഘടകകക്ഷികൾക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണ്.ആർ.എസ്.പി നേതാവ് ഷിബു ജോണിൻ്റെ പ്രസ്താവന സ ദുദ്യേശപരമാണ്. ഷിബുമായി ഈക്കാര്യത്തിൽ ചർച്ച നടത്തും. അച്ചടക്ക നടപടിയെടുത്തതിനെ തുടർന്ന് ശിവദാസൻ നായരുടെ മറുപടി കിട്ടിയിട്ടുണ്ട്. ഈ വിഷയത്തിൽ ആവശ്യമായ നടപടിയെടുക്കും. രാജ് മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസ്താവന ഏതു സാഹചര്യത്തിലാണെന്നറിയില്ല. അതിനോട് പാർട്ടിയിൽ ആരും യോജിക്കുന്നില്ല ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിലെ ഉന്നത നേതാക്കളാണ്.

ഡയറി,ഉയർത്തിക്കാട്ടിയ സംഭവത്തിൽ ഇനി വിവാദങ്ങൾക്കില്ല. കോൺഗ്രസിൽ നിന്നു മാരെങ്കിലും ബി.ജെ.പിയിലേക്ക് പോകുമെന്ന് കരുതുന്നില്ല. അങ്ങനെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ആളുകൾ പോയിരുന്നുവെങ്കിൽ കേരളത്തിൽ ബിജെപി ശക്തിയാർജ്ജിക്കേണ്ടതല്ലേ. ആകെയുണ്ടായ ഒരു സീറ്റു പോലും നഷ്ടപ്പെട്ടാണ് അവർ നിൽക്കുന്നത്. കോൺഗ്രസിലെ പ്രശ്നങ്ങളിൽ മുതലെടുക്കാൻ കഴിയുമെന്ന ബി.ജെ.പി നേതാക്കളുടെ ത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നതു പോലെയാണ് ബി.ജെ.പിയുടെ കാര്യം.

കണ്ണുരിലെ പുതിയ കോൺഗ്രസ് ഓഫിസ് നിർമ്മിച്ചത് സാധാരണക്കാരുടെ സംഭാവന കൊണ്ടാണ്.ഇതിനായി അഞ്ചുതവണയാണ് സാധാരണക്കാരിൽ നിന്നും പണം സമാഹരിച്ചതെന്നും സുധാകരൻ പറഞ്ഞു. നിയുക്ത ഡി.സിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഡി.സിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി എന്നിവരും കെ.പി.സി.സി അധ്യക്ഷനോടൊപ്പമുണ്ടായിരുന്നു. പുതിയ കെപിസിസി പ്രസിഡന്റ് കോണ്‍ഗ്രസ്സിനെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാക്കി അധപ്പതിപ്പിച്ചുവെന്ന ആരോപണം കോണ്‍ഗ്രസ്സിനകത്ത് തന്നെ ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് നേരത്തെ ആരോപിച്ചിരുന്നു.

ആത്മാഭിമാനമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ്സിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യം ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആത്മാഭിമാനുള്ളവരും മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരുമായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി ബിജെപിയുടെ കവാടം തുറന്നിട്ടിരിക്കുകയാണ്. അത്തരം ആളുകളെ ബിജെപി സ്വാഗതം ചെയ്യുന്നു. ദേശീയ തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സില്‍ നിന്ന് പ്രവര്‍ത്തകരും നേതാക്കളും ബിജെപിയില്‍ ചേര്‍ന്ന് കൊണ്ടിരിക്കുന്നു. ഇത്തരമൊരു പാത കേരളത്തിലെ നേതാക്കളും സ്വീകരിക്കുന്നത് നന്നായിരിക്കും. ഔദ്യോഗികമായി കോണ്‍ഗ്രസ്സ് നേതൃസ്ഥാനത്ത് നിന്ന് ആരും സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ്സ് വിട്ട് വരുന്നവര്‍ക്ക് സ്വാഗതമാണെന്നും കൃഷ്ണദാസ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

English summary
K Sudhakaran replies to PK Krishnadas over comments on congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X