Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലയില്‍ പേവിഷബാധയേറ്റ് പശു ചത്തു: പേപ്പട്ടിയുടെ കടിയേറ്റിട്ടില്ലെന്ന് വിദഗ്ദ്ധര്‍, ആശങ്ക

എടക്കാട്: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ചാലയില്‍ പേവിഷബാധയേറ്റ് ചത്ത കറവ പശുവിനെ വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്‌കരിച്ചു. സംഭവത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പശുവിന്റെ ശരീരത്തില്‍ പേപ്പട്ടി കടിച്ചതിന്റെ പാടുകളോ മുറിവുകളോ ഇല്ലാത്തതാണ് ദുരൂഹതയുയര്‍ത്തുന്നത്.

dfd

അതുകൊണ്ടു തന്നെ എങ്ങനെയാണ് പശുവിന്റെ ദേഹത്ത് പേവിഷബാധയേറ്റതെന്ന അന്വേഷണമാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. പശു കുടിക്കുന്ന വെള്ളം പേപ്പട്ടി നക്കുകയോ, പുല്ലില്‍ പേപ്പട്ടിയുടെ സ്രവമുള്ളതായോ സംശയിക്കുന്നുണ്ട്. വെറ്റിനറി ഡോക്ടര്‍മാരുടെ പ്രത്യേക ടീമാണ് ഇതു സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നത്.

ഇതാ യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍.. മറ്റുള്ളവര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; വീണ്ടും തരംഗമാകാന്‍ രമ്യ കൃഷ്ണന്‍

ചാലയിലെ പ്രസന്നയുടെ പശുവാണ് പേ പിടിച്ച് ഇന്ന് രാവിലെയോട് കൂടി പശു ചത്തത്. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്നാണ് വീട്ടുകാരും പറയുന്നത്. ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.

പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളില്‍ ഒന്നും പശു പോയിരുന്നില്ല.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്തെത്തി. സുരക്ഷിതമായിത്തന്നെ പശുവിനെ മറവ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. പശുവുമായി പ്രത്യക്ഷമായോ പരോക്ഷമായോ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും കുത്തിവെയ്‌പ്പെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ജില്ലയില്‍ തെരുവുനായകളെ വാക്സിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ബുധനാഴ്ച ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡോഗ് ലവേഴ്സ് സംഘടനയുടെ സഹായത്തോടെയാണ് തെരുവുനായകളെ വാക്സിനേറ്റ് ചെയ്യുക. പ്രാദേശിക തലത്തില്‍ തെരുവുനായകള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് വാക്സിനേഷന്‍ ഡ്രൈവ് നടത്തുക. ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+