കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ബീഡിയും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി

Google Oneindia Malayalam News

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് റിമാന്‍ഡ് തടവുകാരനില്‍ നിന്ന് കഞ്ചാവ് ബീഡിയും നിരോധിത പുകയില ഉല്‍പന്ന പാക്കറ്റുകളും ജയില്‍ അധികൃതര്‍ പിടികൂടി. റിമാന്‍ഡ് പ്രതി മുസ്തഫയില്‍ നിന്നാണ് ദേഹപരിശോധനയ്ക്കിടെ പിടികൂടിയത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ജയിലിലെ ആറാം ബ്ളോക്ക് പരിസരത്തെ തെങ്ങിന്റെ മുകളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിച്ച ബ്ളോക്കിനു സമീപം വെച്ചാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിനു മുന്‍പായി ജയിലിലെ പാചകപുരയില്‍ നിന്നും രണ്ടുകിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. സെന്‍ട്രല്‍ ജയിലില്‍ നിന്നും തുടര്‍ച്ചയായി കഞ്ചാവ് ഉള്‍പ്പെടെയുള്ളവ പിടികൂടുന്നത് കനത്ത സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

1

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജയില്‍ അടുക്കളയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ബീഡിയും നിരോധിതപുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തത് ഗൗരവകരമായ സംഗതിയായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. മെസ്സിലെ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് പഴയസാധനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്തുനിന്നാണ് ബീഡിയും നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സും പിടികൂടിയത്. ഒന്‍പതു പാക്കറ്റ് ബീഡിയും രണ്ട് പായ്ക്കറ്റ് ഹാന്‍സുമാണ് പിടിച്ചെടുത്തത്. അടുക്കളയില്‍ ജോലി ചെയ്ത തടവുകാരെയെല്ലാം ചോദ്യം ചെയ്തുവെങ്കിലും ആരാണ് ഇതുകൊണ്ടുവച്ചതെന്ന് കണ്ടെത്തിയില്ല.

അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ തടവുകാരനില്‍ നിന്നും ആറുപാക്കറ്റ് ബീഡിയും അഞ്ചു പായ്ക്കറ്റ് ഹാന്‍സും പിടികൂടിയിരുന്നു. റിമാന്‍ഡ് തടവുകാരനായ മുസ്തഫയുടെ കൈയില്‍ നിന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. രണ്ടു സംഭവത്തിലും ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പാര്‍പ്പിച്ച ആറാംബ്ളോക്കിന് സമീപത്തെ തെങ്ങിന്റെ മുകളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയ സംഭവത്തിലും കണ്ണൂര്‍ ടൗണ്‍ പൊലിസ് അന്വേഷണം നടത്തിവരികയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെന്‍ട്രല്‍ ജയിലിലെ ആറാംബ്ളോക്കിലെ തെങ്ങിന്റെ മുകളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകള്‍. ഇവിടെ ഹര്‍ത്താല്‍ ദിനത്തില്‍ വിവിധ അക്രമകേസുകളില്‍ പ്രതികളാക്കപ്പെട്ട നാല്‍പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കഴിയുന്നത്. ഇവരില്‍ ആരുടേതാണ് മൊബൈല്‍ ഫോണുകളെന്ന് വ്യക്തമായിട്ടില്ല. റിമാന്‍ഡില്‍ കഴിയുന്നവര്‍ക്ക് എങ്ങനെയാണ് ജയിലനകത്ത് ഫോണ്‍ എത്തിക്കാനായതെന്നതിനെ കുറിച്ചും പൊലിസ് അന്വേഷണം നടത്തിവരികയാണ്.

English summary
police caught ganja and beedis inside kannur central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X