വേനലവധിക്ക് സ്‌കൂള്‍ അടക്കല്‍: അതിരുവിട്ട ആഘോഷങ്ങളുമായി വിദ്യാര്‍ഥികള്‍, സ്കൂളുകളിൽ പോലീസ് റെയ്ഡ്!!
കണ്ണൂര്‍: പരീക്ഷാക്കാലം കഴിഞ്ഞ് വേനലവധിക്ക് സ്‌കൂള്‍ പൂട്ടുന്നത് അതിരുവിട്ട ആഘോഷമാക്കി പഌസ്ടൂ വിദ്യാര്‍ഥികള്‍. കണ്ണൂര്‍ ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഹോളിപോലെ നിറങ്ങള്‍ പരസ്പരം വാരിപൂശിയും പെയിന്റുകൊണ്ട് ശരീരങ്ങളിലും വസ്ത്രങ്ങളിലുമെഴുതിയുമാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേനല്‍ അവധിക്ക് സ്‌കൂള്‍ അടക്കുന്നത് ആഘോഷിച്ചത്. പലയിടങ്ങളിലും ഇതേ തുടര്‍ന്ന് നേരിയ സംഘര്‍ഷവുമുണ്ടായി.
പത്തനംതിട്ടയില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് പിജെ കുര്യന്, സംസ്ഥാന നേതാക്കള്‍ക്ക് ആശങ്ക!!
മദ്യമടക്കമുള്ള പല ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി അധ്യാപകരും പൊലിസും ഇത്തവണ ജാഗ്രതപുലര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായി വ്യാപകമായ പരിശോധനയാണ് കഴിഞ്ഞ ദിവസം സ്‌കൂളുകളില്‍ നടത്തിയത്.വിദ്യാര്‍ഥികളുടെ ബാഗുകളില്‍ നിന്നും മുഖംമൂടികളും ചായങ്ങളും വിലകൂടിയ മൊബൈല്‍ ഫോണുകളും സ്‌കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട തുറന്ന ജീപ്പടക്കമുള്ള വാഹനങ്ങളും പിടിച്ചെടുത്തു. ഇരിട്ടി മേഖലയിലെ ആറളം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ റെയ്ഡില്‍ മുപ്പതോളം മൊബൈല്‍ ഫോണുകളും ഉഗ്രശേഷിയുള്ള പടക്കങ്ങളും പിടികൂടിയിരുന്നു.
ഇതുകൂടാതെ വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വന്ന അത്യാധൂനിക ജീപ്പും പിടിച്ചെടുത്തു. ആറളം പൊലിസെത്തി ഇവ കൊണ്ടു പോവുകയും രക്ഷിതാക്കളോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രക്ഷിതാക്കളറിയാതെയാണ് വീടുകളിലെ വാഹനങ്ങള്‍ സ്‌കൂളിലെത്തിയതെന്നാണ് സൂചന. ആറളത്ത് കഴിഞ്ഞ വര്‍ഷം ഇതേ ആഘോഷത്തിനിടയില്‍ ഒരു വിദ്യാര്‍ഥി പുഴയില്‍ വീണുമരിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ഇരിട്ടി മേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയത്. അതേ സമയം ജില്ലയിലെ മറ്റു സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്ന ഡി.ജെ പാര്‍ട്ടി നടക്കുന്നതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു വ്യാപകമായ റെയ്ഡു നടത്തുമെന്ന് പൊലിസ് അറിയിച്ചു.