കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാതയിലെ മരണക്കുഴികൾക്ക് അറുതിവരുത്തുക; ബിഎംഎസ് ദേശീയപാത ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

കാസര്‍കോട് : കാസര്‍കോട് – തലപ്പാടി നാഷണല്‍ ഹൈവേ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതെയും വാഹന അപകടങ്ങളുടെ ദുരന്ത ഭൂമിയായിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് റോഡിലെ കുഴികൾ എത്രയും പെട്ടന്ന് അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് അവശ്യപെട്ട് ബി എം എസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് തലപ്പാടി മുതൽ കാസറഗോഡ് വരെയുള്ള റോഡ് പൂർണമായും നശിച്ചിരിക്കുന്നത്. ഒരു മഴ പെയ്യിതപ്പോൾ തന്നെ റോഡിലെ ടാറിംഗ് ഇളകിയ അവസ്ഥയിലായിരുന്നു .

ദിവസങ്ങൾ കഴിയുമ്പോൾ ചെറിയ കുഴികൾ വലിയ ഗർത്തങ്ങളായി മാറുകയാണ്. മൊഗ്രാലിൽ റോഡിൻറെ ഇരു ഭാഗവും പൂർണ്ണമായും തകർന്ന അവസ്ഥയാണ്. റോഡിലെ കുഴിയിൽ പെട്ട് നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത് അപകടത്തിൽപെട്ട് നിരവധി ജീവനുകളും പൊലിഞ്ഞിട്ടുമുണ്ട് . മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം മനസ്സിലാവാതെ വീഴുന്നവരും ഏറെയാണ്. ചെറുതും വലുതുമായ കുഴികൾ വെട്ടിച്ച് കടക്കുമ്പോൾ അപകടം കൂടാനുള്ള സാധ്യത ഏറെയാണ്.

BMS

ഇത് ആദ്യമായാണ് ഇത്രയധികം കുഴികൾ ഉണ്ടാകുന്നതെന്നും ഒരു മഴ പെയ്യിതപ്പോൾ തന്നെ റോഡ് ടാറിംഗ്‌ ഇങ്ങനെ പൊട്ടിപ്പൊളിഞ്ഞ് പോകുന്നതെന്നും പ്രവർത്തകർ പറഞ്ഞു . ഓട്ടോ റിക്ഷ തൊഴിലാളികൾ ഇതുവഴി ഓട്ടം വിളിച്ചാൽ പോകാത്ത അവസ്ഥയാണ് കാരണം ഈ കുണ്ടിലും കുഴിയിലും പെട്ട് ഓട്ടം പോയാൽ കിട്ടുന്നതിന്റെ ഇരട്ടിയാണ് ഓട്ടോ പണിക്കായി ചിലവാക്കേണ്ടി വരുന്നത് കുഴികളിൽ പെട്ട് ടയർ പൊട്ടിപോകുകയും ഓട്ടോ റിക്ഷയുടെ അടി തട്ടി കേടുപാടുകൾ സംഭവിക്കുന്നതും ചെയ്യുന്നുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആംബുലൻസുകളാണ് രോഗികളെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുന്നത് റോഡിലെ ഗതാഗത കുരുക്കും കുണ്ടും കുഴിയും രോഗിയുടെ ജീവന് തന്നെ ഭീഷണി ആവുകയാണ്. പരിപാടി ബി എം എസ് ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. മേഖല ജോയിന്റ് സെക്രട്ടറി വിശ്വനാഥ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ് കെ ഉമേഷ്, വിശ്വനാഥന്‍, ദിനേഷ് പി, ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മേഖല സെക്രട്ടറി രതീഷ് കെ ഉളിയത്തടുക്ക സ്വാഗതവും, റിജേഷ് നന്ദിയും പറഞ്ഞു.

English summary
Kasargod Local News about BMS road strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X