ഫർസീൻ മജീദിനെതിരെ 19 അല്ല 7 കേസുകൾ; സഭയിൽ തിരുത്തി മുഖ്യമന്ത്രി
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ ഉള്ളത് 7 കേസെന്ന് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എംകെ മുനീറിന്റെ ചോദ്യത്തിന് രേഖാമൂലം സഭയിൽ നൽകിയ മറുപടിയിലാണ് തിരുത്ത്. ഫർസീനെതിരെ 19 കേസുണ്ടെന്നായിരുന്നു നേരത്തേ സഭയിൽ മുഖ്യമന്ത്രി മറുപടി നൽകിയത്. അന്ന് സഭയിൽ ഇതിനെ ചൊല്ലി വലിയ വാക് പോരും നടന്നിരുന്നു.

ജുലൈ 20 നായിരുന്നു ഫർസീനെതിരെ കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. ഫർസീനെതിരെ 19 കേസ് ഉണ്ടെന്ന് സഭയിൽ വിശദീകരിച്ച് അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ പരിഹസിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സഭയിൽ മുനീറിന് നൽകിയ മറുപടിയിലാണ് കേസുകൾ 19 ൽ നിന്ന് 7 ആക്കി മുഖ്യമന്ത്രി തിരുത്തിയത്.
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ
വിമാനത്തിലെ പ്രതിഷേധമടക്കമാണ് 7 കേസുകൾ. ഇതിൽ ആറ് കേസുകൾ മട്ടന്നൂർ സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടേയും പ്രകടനങ്ങളുടേയും പേരിലാണ് ഇതിൽ പല കേസുകളും. എടയന്നൂർ സ്കൂളിന് മുന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ 2017 ൽ ഒരു വധശ്രമക്കേസും ഫർസീന് എതിരെയുണ്ട്.
തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ
അതിനിടെ മുഖ്യമന്ത്രിയുടെ തിരുത്തിൽ പ്രതികരിച്ച് ഫർസീൻ രംഗത്തെത്തി. തനിക്കെതിരായ പച്ചക്കള്ളം മുഖ്യമന്ത്രി ആവർത്തിച്ചപ്പോൾ തെളിയിക്കാൻ താൻ വെല്ലുവിളിച്ചതാണെന്നും തനിക്കേ വേണ്ടി സഭയിൽ ചോദ്യങ്ങൾ ഉയർത്തിയ നേതാക്കൾക്ക് നന്ദി പറയുകയാണെന്നും ഫർസീൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇങ്ങനെ-'19 കേസുള്ള കുഞ്ഞ് എന്ന് പറഞ്ഞ് കേരളത്തിന്റെ നിയമസഭയിൽ നിന്ന് മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞപ്പോൾ ഞാൻ പല വട്ടം ആവർത്തിച്ചിരുന്നു ആ 19കേസുകൾ ഉണ്ട് എന്ന് തെളിയിക്കാൻ.
നിയമ സഭയിൽ തന്നെ പ്രതിപക്ഷ നേതാവ് വെല്ലു വിളിച്ചിരുന്നു.അതെ മുഖ്യമന്ത്രി തന്നെ അതെ നിയമസഭയിൽ വന്ന് ഡോ.എം.കെ മുനീർ എം.എൽ.എ യുടെയും,സജീവ് ജോസഫ് എം.എൽ.എ യുടെയും ചോദ്യത്തിന് മറുപടിയായി എന്റെ പേരിൽ കേവലം 7കേസുകൾ മാത്രമേ നിലവിൽ ഉള്ളു എന്ന് സമ്മതിച്ചിരിക്കുന്നു...!
ബാക്കി ചോദ്യങ്ങളും വിചിത്രമായ ഉത്തരങ്ങളും കേരളത്തിലെ നന്മയുള്ള പൊതുസമൂഹത്തിന്റെ അറിവിലേക്കായി സമർപ്പിക്കുന്നു. എന്റെ പേരിൽ കാപ്പ നിങ്ങൾ ചുമത്തിയാലും ഇല്ലെങ്കിലും ഈ നൽകിയിരിക്കുന്ന മറുപടികൾ വരും കാല കേരളത്തിലെ എസ്.എഫ്.ഐ,ഡി.ഫി ക്കാരുടെ ഭാവി നിർണ്ണയിക്കുന്ന മറുപടിയാവും'. പോസ്റ്റിൽ പറഞ്ഞു.
മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച സംഭവത്തിൽ ഫർസീൻ മജീദിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് ഫർസീനെതിരെ കാപ്പ ചുമത്താൻ നീക്കം ആരംഭിച്ചത്. കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.












Click it and Unblock the Notifications