കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിക്കാന്‍ കിട്ടുന്നത് മലിന ജലം? വിശ്വാസമില്ല മുഖ്യമന്ത്രീ; ആഷിക് അബുവിന്റെ നിവേദനം, വീഡിയോ...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: എറണാകുളം നഗരത്തിലെ കുടിവെള്ളത്തില്‍ വിഷാംശവും മാലിന്യവും കലരുന്നുണ്ടെന്ന് കുറേനാളായുള്ള പരാതിയാണ്. കുടിവെള്ളത്തില്‍ വിഷാംശമുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകളും വന്നു. നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. നിരവധി പഠനങ്ങള്‍ മുന്നറിയിപ്പുകള്‍ നല്‍കി. എന്നാല്‍ കൊച്ചി നഗരസഭയോ സര്‍ക്കാരോ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

നഗരത്തിലേക്ക് കുടിവെള്ളമെത്തുന്ന പെരിയാറിലേക്ക് വിഷമൊഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നദിയെ വിഷവിമുക്തമാക്കാന്‍ അടിയന്തര ശ്രദ്ധ ക്ഷണിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത് വന്നിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ നിവേദനം നല്‍കുന്ന change.org ലൂടെയാണ് കൊച്ചി നേരിടുന്ന വലിയ വിപത്തിനെതിരെ ആഷിക് അബവിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരിക്കുന്നത്.

നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ആഷികിന് പിന്തുണയുമായെത്തിയിട്ടുണ്ട്. നേരത്തെ പരിസ്ഥിതി ഗവേഷകനായ മാര്‍ട്ടിന്‍ ഗോപുരത്തിങ്കലിനൊപ്പം ആഷിക് അബു പെരിയാര്‍ മലിനീകരണത്തിന്റെ കാരണങ്ങളും ഇപ്പോഴത്തെ അവസ്ഥയും വിശദീകരിച്ച് ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ചിരുന്നു. ഗൗരവമേറിയ വിഷയത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തി ഉചിതമായ നടപടിയെടുക്കമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ആഷിക് അബു പോസ്റ്റ് ചെയ്ത നിവേദനം; കൊച്ചി നഗരത്തിലെ നാല്‍പ്പതു ലക്ഷത്തോളം ജനങ്ങള്‍ ദൈനംദിനം ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ വലിയതോതില്‍ രാസ മാലിന്യങ്ങള്‍ കലരുന്നുണ്ടെന്നു നാളുകളായി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണല്ലോ. പത്രമാധ്യമങ്ങളും സാമൂഹ്യ പ്രവര്‍ത്തരും നിരവധി തവണ വിഷയം കോടതികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്.

നഗ്‌നമായ നിയമലംഘനങ്ങളില്‍ ഏറ്റവും ഗൗരവമേറിയ സംഗതി പെരിയാര്‍ കുടിവെള്ള പദ്ധതിയുടെ തീരത്തുതന്നെ നാല് റെഡ് കാറ്റഗറി വ്യവസായശാലകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടലുകളും മറ്റും കാറ്റില്‍ പറത്തി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്. വാദപ്രതിവാദങ്ങള്‍ കോടതികളിലും പുറത്തുമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മലീനീകരിക്കപ്പെടുന്നുണ്ടെന്നു പുഴ നിറം മാറിയൊഴുകുന്ന രംഗം കണ്ട ആര്‍ക്കും വ്യക്തമാണ്.

അതേ വെള്ളം തന്നെയാണോ ഞങ്ങളും കുടിക്കുന്നതെന്നു സംശയം ശക്തിപ്പെട്ട സാഹചര്യത്തില്‍ ദയവായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഞങ്ങളുടെ ഭീതിയകറ്റണമെന്നും ബഹുമാനപുരസരം അപേക്ഷിക്കുന്നു. നിവേദനം ആഷിക് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിയാളുകളാണ് ആഷിക് അബുവിന് പിന്തുണയുമായത്തിയിരിക്കുന്നത്.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Director Aashiq Abus online petition campaign for save Periyar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X