കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫീസിലെത്തി ഒപ്പിടും, ഫീല്‍ഡിലേക്കെന്ന് പറഞ്ഞ് മുങ്ങും: ഒടുവില്‍ പിണറായി പൊക്കി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഓഫീസിലെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഫീല്‍ഡിലേക്കെന്ന് പറഞ്ഞ് മുങ്ങുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ജീവനക്കാരെ ഒടുവില്‍ സര്‍ക്കാര്‍ പൊക്കി. ഇവര്‍ക്കെതിരെ നടപടി എടുക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ മുങ്ങുന്നുണ്ടെന്ന് സെല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് പുതിയ ഉത്തരവും പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിനനുസരിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് സോണ്‍ നിശ്ചയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോണുകളുടെ ചുമതല നിശ്ചിത കാലയളവില്‍ മാറുകയും ചെയ്യും.

govermentoffice

നിശ്ചയിക്കപ്പെടുന്ന സോണുകളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് പ്രത്യേക ഹാജര്‍ പുസ്തകം വയ്ക്കും. ഈ പുസ്തകം തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിമാര്‍ സൂക്ഷിക്കും. ഓരോ മാസവും സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം ഹാജര്‍ ബുക്ക് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറിന് അയക്കും. ജില്ലാ, താലൂക്ക്, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍ ഫീല്‍ഡ് തലത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.

സിപിഎം അറിയുന്നോ ഇതെല്ലാം? ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ 52% വർധനവ്, പുതുതായി 550 ശാഖകൾ!സിപിഎം അറിയുന്നോ ഇതെല്ലാം? ആർഎസ്എസിൽ ചേരുന്നവരുടെ എണ്ണത്തിൽ 52% വർധനവ്, പുതുതായി 550 ശാഖകൾ!

ജനങ്ങളുടെ ജീവിത നിലവാര സൂചിക തയ്യാറാക്കുന്നവരാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഉദ്യോഗസ്ഥര്‍. 15 പേരാണ് ഒരു ഓഫീസില്‍ ശരാശരിയുളളത്. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ജീവനക്കാരുടെ ടൂര്‍ ഡയറി പരിശോധിക്കുന്നത് അതത് ഓഫീസില്‍ തന്നെയായതിനാലാണ് ജോലിക്കുടെ മുങ്ങല്‍ എളുപ്പമായത്. എന്നാല്‍ പുതിയ ഉത്തരവോടെ ഇത് നടക്കില്ല.

വെറും സുരേന്ദ്രനെ 'കൈരേഖ സുരു' ആക്കിയ സോളാര്‍ കേസ്!!! സുരേന്ദ്രന് അങ്ങനെ മറക്കാന്‍ പറ്റുമോ അതെല്ലാംവെറും സുരേന്ദ്രനെ 'കൈരേഖ സുരു' ആക്കിയ സോളാര്‍ കേസ്!!! സുരേന്ദ്രന് അങ്ങനെ മറക്കാന്‍ പറ്റുമോ അതെല്ലാം

English summary
action against officers missing from statistical office on duty time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X