ദിലീപ് ആലുവയിലെ മാഫിയ, ഗുണ്ടാസംഘങ്ങളുണ്ട്, ഫോണിലൂടെ വാക്കേറ്റമുണ്ടായി, വെളിപ്പെടുത്തി നിര്‍മാതാവ്
കൊച്ചി: ദിലീപിനും സുഹൃത്ത് ശരത്തിനുമെതിരെ വെളിപ്പെടുത്തലുമായി നിര്‍മാതാവ് സലീം. പ്രമുഖ വ്യവസായി കൂടിയാണ് അദ്ദേഹം. ദിലീപും ശരത്തും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സലീം വെളിപ്പെടുത്തി. ആലുവയിലെ മാഫിയയെ പോലെയാണ് ദിലീപ് പ്രവര്‍ത്തിക്കുന്നതെന്ന് സലീം ആരോപിക്കുന്നു. ഗുണ്ടാ സംഘങ്ങള്‍ വരെ ദിലീപിനുണ്ടെന്ന് സലീം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് ദിലീപ് രേഖാമൂലം മറുപടി നല്‍കിയിരിക്കുകയാണ്. താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.

ശരത്തും സംഘവും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയിരുന്നുവെന്ന് വ്യവസായിയും നിര്‍മാതാവുമായ സലീം പറയുന്നു. ഇത് വഴി ലക്ഷങ്ങള്‍ തട്ടിയെടുക്കാനും ശ്രമിച്ചു. ഇതിനെതിരെ താന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ദിലീപാണ്. ആലുവ കേന്ദ്രീകരിച്ച് ദിലീപിന് വലിയ ഗുണ്ടാ സംഘമുണ്ടെന്നും സലീം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. നേരത്തെ വിദേശ ജോലിയുമായി ബന്ധപ്പെട്ട് സലീം 2018ല്‍ ഒരു കേസില്‍ കുടുങ്ങിയിരുന്നു. സലീമിന്റെ ഖത്തറിലെ സ്ഥാപനത്തിലെ മാനേജറായ ആലുവ ചെമ്മനങ്ങാട് സ്വദേശി സജീവന് ജോലി വാഗ്ദാനം ചെയ്ത് ആലുവയില്‍ നിന്നുള്ള ഒരു യുവതി ഖത്തറിലെത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

ഖത്തറിലെത്തിച്ച യുവതി പറഞ്ഞ ശമ്പളമില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ സലീമിനെ പ്രതിയാക്കി യുവതിയുടെ ബന്ധുക്കള്‍ മനുഷ്യക്കടത്തിന് പരാതി നല്‍കുകയായിരുന്നു. സലീം ഈ വിവരമൊന്നും അറിഞ്ഞിരുന്നില്ല. സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട് താന്‍ നാട്ടിലെത്തിയപ്പോള്‍ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ കേസില്‍ സലീമിനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശരത്തിന്റെ ശ്രമമെന്ന് സലീം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ആലുവ സ്റ്റേഷനിലെത്തിയ ശരത് തന്നെ പുറത്തിറക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലാത്ത വ്യക്തിയായിരുന്നു ശരത് എന്നും സലീം പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടപെട്ട് തന്നെ പുറത്തിറക്കാമെന്നായിരുന്നു ശരത്തിന്റെ വാഗ്ദാനം. അഞ്ച് കോടി നല്കിയിരുന്നെങ്കില് ദിലീപ് അകത്ത് കിടക്കില്ലായിരുന്നുവെന്നും ശരത് ഉദാഹരണമായി പറഞ്ഞുവെന്നും സലീം പറയുന്നു. 50 രൂപ നല്‍കണമെന്നായിരുന്നു ശരത് പറഞ്ഞത്. 50000 രൂപയായിരിക്കുമെന്ന് ഞാന്‍ കരുതി. സുഹൃത്ത് വഴി ആ പണം ശരത്തിനെത്തിച്ചു. തനിക്ക് 50 ലക്ഷം രൂപയാണ് വേണ്ടതെന്നായിരുന്നു ശരത് പറഞ്ഞത്. ഇത് നല്കാന് പറ്റില്ലെന്ന് താന്‍ ശരത്തിനോട് പറഞ്ഞുവെന്നും സലീം വ്യക്തമാക്കി. ഇതിനടുത്ത ദിവസം തന്നെ സലീമിന് ഒരു ലക്ഷത്തിന്റെ ബോണ്ടില്‍ ആലുവ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യം ലഭിച്ചതിന് പിന്നാലെ ഈ വിഷയത്തില്‍ താന്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ശരത്തിനെതിരെ കേസ് വന്നതോടെയാണ് ദിലീപ് രംഗത്ത് വന്നത്. ദിലീപിന് തന്നോട് അടുത്ത സൗഹൃദമുണ്ടായിരുന്നു. ശരത്തിനെ കേസില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ നിരന്തരം സമീപിച്ചിരുന്നു. ദിലീപുമായി തനിക്ക് വലിയ വാക്കുതര്‍ക്കം പോലുമുണ്ടായി. ശരത്തും ദിലീപും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയൊരു ഗ്യാങാണ്. സ്റ്റേഷനില്‍ വരുന്ന കേസുകള്‍ ഒതുക്കി തീര്‍ക്കുകയും, വലിയ തുക വാങ്ങുകയും ചെയ്യുന്നവരാണിവരെന്ന് താന്‍ മനസ്സിലാക്കിയെന്നും സലീം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നോക്കിയ കേസില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് ഈ ആരോപണത്തിലും ഉള്ളത്.

അതേസമയം ദിലീപിന്റെ രേഖാമൂലമുള്ള മറുപടിയില്‍ ആലുവയിലെ വ്യവസായി സലീമിന്റെ മൊഴിയെടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ദിലീപ് പറയുന്നുണ്ട്. നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാന്‍ രണ്ടില്‍ കൂടുതല്‍ പേര് ചേര്‍ന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനല്‍ ഗൂഢാലോചനയെന്ന് ദിലീപ് പറയുന്നു. എംജി റോഡിലെ മേത്തര്‍ ഫ്ളാറ്റില്‍ ഗൂഢാലോചന നടന്നുവെന്നത് തെറ്റായ കാര്യമാണ്. മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്ക് മേത്തര്‍ ഹോമില്‍ ഫ്ളാറ്റില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചു. ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന ദിവസം വിചാരണ കോടതിയില്‍ കേസുണ്ടായിരുന്നില്ലെന്നും ദിലീപ് പറഞ്ഞു.
Recommended Video

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് ദിലീപ് സഹോദരന് അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണം പുറത്ത് വന്നു. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണമെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെന്നും ദിലീപ് ഓഡിയോയില്‍ പറയുന്നുണ്ട്. ഇതിന് മറുപടിയായി ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്, ഫോണ്‍ ഉപയോഗിക്കരുതെന്ന് അനൂപ് മറുപടിയായി ദിലീപിനോട് പറയുന്നുണ്ട്. നേരത്തെ ഈ സംഭാഷണത്തെ കുറിച്ച് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞിരുന്നു. ദിലീപിന്റെപരാമര്ശം കൊലപാതകത്തിനുള്ള നിര്‍ദേശമാണെന്നായിരുന്നു വാദിച്ചിരുന്നത്.

നേരത്തെ സംവിധായകന് ബാലചന്ദ്രകുമാര്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഷാജി കൈലാസിന്റെ സിനിമയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ദിലീപ് കൊന്നിട്ട് പിടിക്കപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് അനൂപിന് നിര്‍ദേശം നല്‍കിയത്. ഇങ്ങനെ ചെയ്താല്‍ നമ്മുടെ തലയില്‍ വരില്ലെന്ന അര്‍ത്ഥത്തിലാണ് ദിലീപ് അക്കാര്യം സംസാരിച്ചത്. ആ വീട്ടില്‍ ദിലീപ് പറയുന്നതിന് എതിര് വാ ഇല്ല. അനൂപ് അടക്കം എല്ലാവരും ദിലീപ് പറയുന്നത് തലയാട്ടി അനുസരിക്കുന്നതാണ് പതിവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ആവശ്യപ്പെട്ട ഫോണുകള്‍ എല്ലാം നല്‍കിയെന്നും ദിലീപ് അറിയിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരന് ഡിവൈഎസ്പി എം ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പര്‍ നടന് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണി മംഗളൂരുവിലെ ഒരു മൊബൈല്‍ നമ്പറിലേക്ക് അയച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അപ്പുണ്ണി ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇതേ വാഹനത്തിന്റെ നമ്പര്‍ നടന് ദിലീപിന്റെ ഫോണിലേക്കും അപ്പുണ്ണി മെസേജ് അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. ദിലീപ് റിമാന്‍ഡിലായിരുന്ന ദിവസങ്ങളിലാണ് ബൈജുവിന്റെ കാറിന്റെ നമ്പര്‍ അപ്പുണ്ണി ദിലീപിന്റെ ഫോണിലേക്ക് അയച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ദിലീപിന്റെ സഹോദരന് അനൂപിന്റെ കൈവശമാണ് ഈ ഫോണ്‍ ഉണ്ടായിരുന്നത്. ദിലീപ് കോടതിയില്‍ ഹാജാരാക്കാതിരുന്ന ഫോണിലേക്കാണ് ഈ എസ്എംഎസ് എത്തിയതെന്ന് അന്വേഷണ സംഘം കരുതുന്നുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications