കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിർക്കുക അനുകരണീയമല്ല; ആയിഷ റെന്ന വിഷയത്തിൽ നടൻ മുരളീ ഗോപി!

Google Oneindia Malayalam News

ആയിഷ റെന്ന വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ മുരളി ഗോപി. ഉത്തര്‍പ്രദേശിലും ദില്ലിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ചിട്ടുള്ളവരെയും വിട്ടയയ്ക്കണമെന്ന് ജാമിയ മില്ലിയ വിദ്യാര്‍ഥിനി ആയിഷ റെന്ന ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ ആയിരുന്നു റെന്ന സംസാരിച്ചത്.

ശേഷം 'നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറയണം' എന്ന രീതിയിൽ റെന്നക്ക്‌ നേരെ ഉയർന്ന പരാമര്‍ശത്തിന്റെ വിഡിയോ പുറത്തിറങ്ങിയതോടെ സംഭവം വിവാദമാവുകയായിരുന്നു. മർശനങ്ങൾക്ക് നേരെയുള്ള സിപിഎം അസഹിഷ്ണുതയെ തള്ളിപ്പറഞ്ഞും ആയിഷ റെന്നയെ പിന്തുണച്ചും വിടി ബൽറാം എംഎൽഎ, ടി. സിദ്ദിഖ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ആയിഷ റെന്നയും പ്രതികരിച്ചിരുന്നു.

Murali Gopi

Recommended Video

cmsvideo
ജാമിയ പ്രതിഷേധത്തിലെ കേരളത്തിന്റെ പെണ്‍കരുത്ത്

ഇതിന് പിന്നാലെ പ്രതികരണവുമായി തിരക്കഥാകൃത്തും സംവിധായകനുമായ മുരളി ഗോപിയും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടൻ പ്രതികരണവുമായി രംഗത്തെത്തിയത്. "ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികൾക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാൽ അത് സ്വന്തം വീട്ടിൽ ചെന്നിരുന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത
കൊണ്ട് അസഹിഷ്ണുതയെഎതിർക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്." എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

English summary
Actor Murali Gopi's comment about Ayisha Renna issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X