കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; വിരോധമില്ലെന്ന് നടി ബോധിപ്പിച്ചു, ദുരുദ്ദേശമില്ല

Google Oneindia Malayalam News

കൊച്ചി: യുവ നടി കാറില്‍ അക്രമിക്കപ്പെട്ട കേസ് വന്‍ വിവാദമായിരുന്നു. ഈ കേസില്‍ പ്രതികരിച്ചതു മൂലം പൊല്ലാപ്പ് പിടിച്ച വ്യക്തിയാണ് നടന്‍ അജു വര്‍ഗീസ്. ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതാണ് അജു വര്‍ഗീസിന് വിനയായത്. എന്നാല്‍ അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.

17

ലൈംഗിക ആക്രമണത്തിന് ഇരകളാകുന്നവരെ തിരിച്ചറിയും വിധം പരസ്യപ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നതാണ് നിയമം. എന്നാല്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേര് അജു വര്‍ഗീസ് തന്റെ പ്രതികരണത്തിനിടെ വെളിപ്പെടുത്തിയതാണ് വിവാദമായത്. കളമശേരി പോലീസ് അജു വര്‍ഗീസിനെതിരെ കേസെടുക്കുകയും ചെയ്തു.

ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആശുപത്രിയില്‍; ഓപ്പറേഷന്‍ അപ്പോളോയില്‍, ആശങ്കയോടെ പ്രവര്‍ത്തകര്‍ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആശുപത്രിയില്‍; ഓപ്പറേഷന്‍ അപ്പോളോയില്‍, ആശങ്കയോടെ പ്രവര്‍ത്തകര്‍

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് റദ്ദാക്കി. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്.

അശ്രദ്ധമായിട്ടാണ് പേര് വെളിപ്പെടുത്തിയതെന്നും ദുരുദ്ദേശമുണ്ടായിരുന്നില്ല എന്നും അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ആക്രമണത്തിനിരയായ നടിയും അജു വര്‍ഗീസിനെ അനുകൂലിച്ച് രംഗത്തുവന്നു. കേസ് റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് നടി സത്യവാങ് മൂലം നല്‍കി. അജു വര്‍ഗീസ് തന്റെ ഹര്‍ജിക്കൊപ്പം നടിയുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, പ്രമുഖനെ ജയിലിലടച്ചുകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, പ്രമുഖനെ ജയിലിലടച്ചു

ലൈംഗിക ആക്രമണത്തിന് ഇരകളാവുന്നവരുടെ പേരോ, ചിത്രമോ പരസ്യപ്പെടുത്താന്‍ പാടില്ല. സമൂഹത്തില്‍ ഇരയെ അപമാനിക്കുന്നതിന് തുല്യമായ പ്രവൃത്തിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

English summary
Actress attack issue: case against Aju Varghees dropped by High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X