'ഇത്രയുമൊക്കെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല'; ദിലീപിനെതിരെ ജയപ്രദയും, മലയാളികൾക്ക് അഭിനന്ദനങ്ങളും...

  • Posted By: Akshay
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെതിരെ വിമർശനവുമായി ബോളിവുഡ് നായിക ജയപ്രദ. ദിലീപ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് താന്‍ കരുതിയില്ലെന്ന് ജയപ്രദ തുറന്നടിച്ചു. അദ്ദേഹത്തിനു ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ടാകേണ്ടതായിരുന്നു. ഒരു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും മറക്കാന്‍ പാടില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.

സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ജയപ്രദ ഇക്കാര്യം പറയുന്നത്. അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണമെന്നും അവർ പറഞ്ഞു.

വളരെ ഖേദകരമായ അവസ്ഥ

വളരെ ഖേദകരമായ അവസ്ഥ

ഇതു സത്യത്തില്‍ വളരെ ഖേദകരമായ അവസ്ഥയാണ്. ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് അവള്‍ അനുഭവിച്ചതെന്ന് അവർ പറയുന്നു.

'അവളൊരു സ്ത്രീയാണ്'

'അവളൊരു സ്ത്രീയാണ്'

ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല ദിലീപിന് ഇത്രയുമൊക്കെ ചെയ്യാനാകുമെന്ന്. എന്തൊക്കയാണെങ്കിലും അവളൊരു സ്ത്രീയാണ്. രണ്ടാമതാണ് അവളൊരു നടിയാകുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

വനിത സംഘടനയ്ക്ക് അഭിനന്ദനം

വനിത സംഘടനയ്ക്ക് അഭിനന്ദനം

വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളെയും ജയപ്രദ അഭിനന്ദിച്ചു.

ജനങ്ങൾ നൽകിയ ബഹുമാനം മറന്നു

ജനങ്ങൾ നൽകിയ ബഹുമാനം മറന്നു

ദിലീപിന് ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ടാകേണ്ടതായിരുന്നു. ഒരു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും മറക്കാന്‍ പാടില്ലായിരുന്നു.

പൂർണ്ണ പിന്തുണ നൽകണം

പൂർണ്ണ പിന്തുണ നൽകണം

അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം. അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണം. അത് ഒരേസമയം മലയാള സിനിമയില്‍നിന്നും കേരളത്തിലെ ജനങ്ങളില്‍നിന്നുമുണ്ടാകണമെന്നും അവർ പറഞ്ഞു.

മലയാളികൾക്ക് അഭിനന്ദനം

മലയാളികൾക്ക് അഭിനന്ദനം

വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിനു മലയാളികളെ അഭിനന്ദിക്കുകയാണ്. സംഘടിച്ചുനിന്നു പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയണം. മറ്റു ഭാഷകളിലും ഇതു സംഭവിക്കണം. ഈ സംഘടന പക്ഷേ, സിനിമയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നും അവർ പറയുന്നു.

പോലീസിന്റേയും ജുഡീഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണ

പോലീസിന്റേയും ജുഡീഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണ

പരിമിതികൾ മറികടക്കാൻ നിയമപരമായ പിന്തുണയും പോലീസിന്റേയും ജുഡീഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണയും ഉണ്ടാകണമെന്നും ജയപ്രദ അഭിമുഖത്തിൽ പറ‍ഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Jayaprada against Dileep

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്