കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാര്‍ക്കെന്താ ദൃശ്യത്തിനോടിത്ര വിരോധം

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ദൃശ്യം എന്ന ചിത്രം കേരളവും കടന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം പോകാനൊരുങ്ങുന്നു. പക്ഷെ ചിത്രം കണ്ട ഒരു കൂട്ടര്‍ക്ക് അത് ഒട്ടും രസിച്ചിട്ടില്ല. ആര്‍ക്കാണെന്നാവും. കേരളത്തിലെ പൊലീസുകാര്‍ക്ക് തന്നെ. നേരത്തെ ദൃശ്യത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ രംഗത്ത് വന്നിരുന്നു. കമ്മീഷണര്‍ക്ക് പിന്നാലെയിതാ എഡിജിപിയും.

ദൃശ്യം പ്രേക്ഷകര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ജയില്‍ ഡിജിപി ടിപി സെന്‍കുമാറാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Drishyam

സിനിമയിലെ കൊലപാതകവും ബ്ലാക്‌മെയില്‍ രംഗവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സ്ത്രീകള്‍ ബ്ലാക്‌മെയിലിങില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയാണ് വേണ്ടത്. കഥയില്‍ ചോദ്യമില്ലാത്തതുകൊണ്ട് ചിത്രത്തെ കുറിച്ച് അധികമൊന്നും പറയുന്നില്ല. പക്ഷെ അഭിനയിക്കുന്നതിന് മുമ്പ് മോഹന്‍ലാല്‍ ഇക്കാര്യം മനസ്സിലാക്കണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ, വാഹനത്തിന്റെ വലുപ്പ ചെറുപ്പം നോക്കാതെ കര്‍ശന നടപടിയെടുക്കണം. ചെറിയ വാഹനങ്ങള്‍ അപകടമുണ്ടാക്കിയാലും വലിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന പ്രവണത മാറണം. ട്രാഫിക് പൊലീസിനും ഹോംഗാര്‍ഡുകള്‍ക്കും ബോധവത്കരണ ക്ലാസെടുക്കണമെന്നും ട്രാഫിക്ക് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ട പലര്‍ക്കും ഗതാഗത നിയമങ്ങളറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

English summary
ADGP TP Sen Kumar lashes out after seeing the movie Drishyam, which is getting rave reviews and is declared as the most applauded movie of the year 2013. Sen Kumar opined that the movie gives a wrong message to the viewers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X