കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നജ്ലയുടെ ആ മൗനം ഇതിന് വേണ്ടിയായിരുന്നല്ലോ': സഹിക്കാന്‍ കഴിയുന്നതിനും അപ്പുറം

Google Oneindia Malayalam News

ആലപ്പുഴ: യുവതിയുടേയും രണ്ട് മക്കളുടേയും ആത്മഹത്യയുടെ നടുക്കം വിട്ടുമാറാതെ കുടുംബാംഗങ്ങളും അയല്‍വാസികളും. കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ എ ആർ ക്യമ്പിന് അടുത്തുള്ള ക്വാർട്ടേഴ്സില്‍ പൊലീസുകാരന്റെ ഭാര്യയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്ല (27), മകന്‍ ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്ന്) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവതിയുടേയും മക്കളുടേയും ആത്മഹത്യക്ക് പിന്നില്‍ ഭർത്താവിന്റെ മാനസീക പീഡനമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റെനീസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

''കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല'': ധന്യാ രാമന്‍''കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല'': ധന്യാ രാമന്‍

മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിപ്പുസുല്‍ത്താനെ കഴുത്തില്‍ ഷാള്‍മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ രീതിയിലാണ് കണ്ടെത്തിയത്. നജ്ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

crimes

ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. റെനീസും ഭാര്യയും തമ്മില്‍ നിരന്തരം വീട്ടില്‍ വെച്ച് വഴക്കായിരുന്നുവെന്നാണ് അയല്‍വാസികളില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍വിളികളെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്നു നജ്ല അയല്‍വാസികളോടു പറഞ്ഞിട്ടുണ്ട്.

കുടുംബത്തിലെ പ്രശ്നങ്ങള്‍ അധികവും നജ്ല അയല്‍വാസികളോട് പങ്കുവെക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്ന അയല്‍വാസികളായിരുന്നു അവളെ സമാധാനിപ്പിച്ചിരുന്നത്. അപ്പോഴൊന്നും ഇത്തരമൊരു കടുംകൈ നജ്ല മക്കളേയും കൂട്ടി ചെയ്യുമെന്ന് അവരാരും സ്വപ്നത്തില്‍ പോലും കരുത്തിയിരുന്നില്ല.

നാല് വർഷം മുമ്പാണ് കുടുംബം ഈ പോലീസ് ക്വാർട്ടേഴ്സിലേക്ക് താമസത്തിന് എത്തുന്നത്. അന്നുമുതല്‍ തന്നെ അയല്‍വാസികളുമൊക്കെയായി നല്ല ബന്ധമായിരുന്നു നജ്ല പുലർത്തിയിരുന്നത്. എല്ലാവരോടുമായി നല്ല രീതിയില്‍ പെരുമാറുന്ന വ്യക്തിത്വമായിരുന്നു നജ്ലയുടേതെന്നാണ് അയല്‍വാസിയും സുഹൃത്തുക്കളുമായ അശ്വിനിയും രാധികയും വ്യക്തമാക്കുന്നത്.

''അതിജീവിതയെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്നത് ഞാനാണ്: അന്വേഷണത്തില്‍ ഇപ്പോള്‍ സംശയങ്ങളുണ്ട്''''അതിജീവിതയെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്നത് ഞാനാണ്: അന്വേഷണത്തില്‍ ഇപ്പോള്‍ സംശയങ്ങളുണ്ട്''

അശ്വിനിയുടെ കുട്ടികളോടൊപ്പം വിളിച്ചുകൊണ്ടിരുന്ന ടിപ്പുസുല്‍ത്താനെ വിളിക്കാന്‍ എത്തിയപ്പോള്‍ തിങ്കളാഴ്ച രാത്രി 10 നാണ് അയല്‍വാസികള്‍ നജ്ലയെ അവസാനമായി ജീവനോടെ നേരില്‍ കാണുന്നത്. ' പതിവായി ട്യൂഷന് വരാറുണ്ടായിരുന്നു ടിപ്പു സുല്‍ത്താനെ അന്ന് ട്യൂഷന് വിടാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നജ്ല ഒന്നും സംസാരിച്ചിരുന്നില്ല. കൂട്ടുകാരിയുടെ ആ മൌനം ഇതിനായിരുന്നുവെന്ന് തിരിച്ചറിഞ്ഞില്ലെന്ന് പറയുമ്പോള്‍ അശ്വിനിയുടെ കണ്ണുകള്‍ നിറയുകയായിരുന്നു' - മാതൃഭൂമിയുടെ റിപ്പോർട്ടില്‍ പറയുന്നു.

എതാണീ പത്താംക്ലാസുകാരീ... അല്ല നമ്മുടെ മഞ്ജുവാര്യറല്ലേ അത്-വൈറലായി പുതിയ ചിത്രങ്ങള്‍

മലാലയെ പ്രസവംകഴിഞ്ഞു നജ്ല കൊല്ലം ചന്ദനത്തോപ്പിലെ വീട്ടില്‍നിന്നു ക്വാര്‍ട്ടേഴ്‌സിലെത്തിയിട്ട് മാതാവ് ലൈലാബീവി അടുത്തദിവസംവരെ ഒപ്പമുണ്ടായിരുന്നു. നജ്ലയുടെ പിതാവ് ഷാജഹാന്റെ ചരമവാര്‍ഷികം ചൊവ്വാഴ്ച ചന്ദനത്തോപ്പിലെ വീട്ടില്‍ നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. എന്നാല്‍ നടുവേദനയായതിനാല്‍ വരാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ്‌പോസ്റ്റിലാണ് സി പി ഒ റമീസ് ജോലിചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാതിരുന്നതിനെ തുടർന്ന് ഫയർഫോഴ്സിനെ വിളിച്ച് വരുത്തി ചവിട്ട് തുറക്കുകയായിരുന്നു.

ആർ ഡി ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം കബറടക്കും. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള റെനീസിനെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം യുവതിയുടെ കുടുംബം ശക്തമാക്കുന്നുണ്ട്.

കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്ല മാന്‍സിലില്‍ (കുഴിയില്‍ വീട് ) പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ് നജ്ല . സഹോദരി: നഫ്ല.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Alappuzha suicide: villagers mourns the loss of Najla and children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X