ബീഫിന് അമ്മയുടെ മുലപ്പാലിന്റെ രുചി..!! പശു അമ്മയെങ്കില്‍ കോഴി സഹോദരി...! ഞെട്ടിച്ച് അലന്‍സിയര്‍...!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: സൂപ്പര്‍ താരങ്ങളടക്കം മൗനം പാലിക്കുന്ന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുറക്കെ പ്രഖ്യാപിച്ച് വ്യത്യസ്തനായ കലാകാരനാണ് സിനിമാ താരവും തിയറ്റര്‍ ആര്‍ട്ടിസ്‌ററുമായ അലന്‍സിയര്‍. ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും കമലിനോട് പാകിസ്താനില്‍ പോകാന്‍ ആവശ്യപ്പെട്ടപ്പോഴും അലന്‍സിയറിന്റെ നട്ടെല്ലുള്ള പ്രതിഷേധം കേരളം കണ്ടതാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബീഫ് വിഷയം സംബന്ധിച്ച് അലന്‍സിയര്‍ മുന്നോട്ട് വെയ്ക്കുന്ന നിലപാടുകള്‍ കരുത്തുറ്റതാണ്.

ഇതാണ് ഫാസിസം

ഇതാണ് ഫാസിസം

ജനം എന്ത് വസ്ത്രം ധരിക്കണം, എന്ത് ആഹാരം കഴിക്കണം എന്ന് തീരുമാനിക്കപ്പെടുന്നത് ഫാസിസം ആണെന്നും അതാണ് ഇന്നുള്ളതെന്നും അലന്‍സിയര്‍ പറയുന്നു. പക്ഷേ ഇതൊക്കെ തിരിച്ചറിയുന്ന ഒരു തലമുറ ഇന്നുണ്ട് എന്നുള്ളതാണ് തന്റെ പ്രതീക്ഷയെന്നും താരം പറയുന്നു.

ഭക്ഷണ വിലക്കിനെതിരെ

ഭക്ഷണ വിലക്കിനെതിരെ

കമലഹാസനെപ്പോലുള്ള ഉത്തരവാദിത്തപ്പെട്ട കലാകാരന്മാര്‍ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. എന്ത് കന്നുകാലി സംരക്ഷണത്തിന്റെ പേരിലായാലും മനുഷ്യരുടെ ഭക്ഷണ കാര്യത്തില്‍ വിലക്കുകള്‍ നടപ്പാക്കുന്നത് അപകടകരമാണ്.

ദൈവം പറഞ്ഞപ്പോൾ കേട്ടിട്ടില്ല

ദൈവം പറഞ്ഞപ്പോൾ കേട്ടിട്ടില്ല

എന്നാല്‍ ഇത്തരം വിലക്കുകള്‍ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും അലന്‍സിയര്‍ പറയുന്നു. കാരണം ദൈവം ഭക്ഷിക്കരുതെന്ന് പറഞ്ഞ കനി ഭക്ഷിച്ചവരാണ് മനുഷ്യന്‍. അതുകൊണ്ടുതന്നെ ഇത്തരം വിലക്കുകള്‍ നിലനില്‍ക്കാന്‍ പോകുന്നില്ലെന്ന് നടന്‍ പറയുന്നു.

കോഴി സഹോദരി

കോഴി സഹോദരി

പശുവിനെ അമ്മയാക്കുന്ന സംഘികളെ അലന്‍സിയര്‍ കണക്കിന് പരിഹസിക്കുന്നുമുണ്ട്. പശുവിനെ അമ്മയാക്കാം എങ്കില്‍ തനിക്ക് കോഴിയെ സഹോദരി ആക്കിക്കൂടെ എന്ന് അലന്‍സിയര്‍ ചോദിക്കുന്നു. കോഴിക്ക് മാത്രം ആരും ചോദിക്കാനും പറയാനും ഇല്ലേ

കോഴിയെ തിന്നാറില്ല

കോഴിയെ തിന്നാറില്ല

താനിപ്പോള്‍ കോഴിയെ അതുകൊണ്ട് കഴിക്കാറില്ലെന്നും നടന്‍ പരിഹസിക്കുന്നു. പശു അമ്മയാണെങ്കില്‍ കോഴിയെ സഹോദരിയെന്ന് കരുതുന്നതില്‍ തെറ്റുണ്ടോ എന്നും സംഘികളെ അലന്‍സിയര്‍ കളിയാക്കുന്നു.

ബീഫിന് മുലപ്പാൽ രുചി

ബീഫിന് മുലപ്പാൽ രുചി

അമ്മയുടെ മുലപ്പാലിന്റെ രുചിയാണ് ബീഫിനെന്ന് അലന്‍സിയര്‍ പറയുന്നു. ബീഫ് കിട്ടിയാല്‍ കഴിക്കും. പശുവിന്റെ മാംസത്തിന് രുചിയുണ്ട് എന്നിരിക്കേ അത് കഴിക്കുന്നതില്‍ നിന്നും വിലക്കുന്നത് എന്തിനാണെന്ന് അലന്‍സിയര്‍ ചോദിക്കുന്നു.

പ്രസവിച്ചത് പശുവല്ല

പ്രസവിച്ചത് പശുവല്ല

തന്നെ പ്രസവിച്ചത് അമ്മയാണ്, പശുവല്ലെന്ന് നടന്‍ പറയുന്നു. നിങ്ങള്‍ക്ക് പശു മാതാവ് ആണെങ്കില്‍ നിങ്ങള്‍ കഴിക്കണ്ട. മറ്റുള്ളവരോട് കഴിക്കരുത് എന്ന് പറയേണ്ട കാര്യമില്ലെന്നും അതിനുള്ള അവകാശം ആര്‍ക്കുമില്ലെന്നും അലന്‍സിയര്‍ സംഘപരിവാറിനെ ഓര്‍മ്മപ്പെടുത്തുന്നു.

English summary
Actor Alencier Ley against ban on eating beef
Please Wait while comments are loading...