• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിയണ്ണന്‍ ചിരിപ്പിച്ച് വയ്യാണ്ടായേ...!! സാരിയുടുത്ത് അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം..!!

  • By അനാമിക

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍. സാരിയും കറുത്ത കണ്ണടയും പാട്ടുമായാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ അലന്‍സിയര്‍ ഒറ്റയാള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബി അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചായിരുന്നു അലന്‍സിയറുടെ പ്രതിഷേധ പരിപാടി.

Read Also: പിണറായിക്കും കോടിയേരിക്കും മൂന്നാറില്‍ കയ്യേറ്റഭൂമി..!! മണി കാവല്‍ക്കാരൻ..! ഞെട്ടിക്കുന്ന ആരോപണം..!!

Read Also: ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

ഒറ്റയാൾ പ്രതിഷേധം

സിനിമാ ചിത്രീകരണത്തിനിടെ ഉച്ചഭക്ഷണ സമയത്തായിരുന്നു പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യ പരിപാടിയുമായി അലന്‍സിയറെത്തിയത്. ഉച്ചഭക്ഷണത്തിന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച സമയത്ത് പെട്ടെന്ന് പെണ്‍വേഷത്തില്‍ ആളുകളുടെ ഇടയില്‍ അലന്‍സിയര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

ചിരിപ്പിച്ച് വയ്യാണ്ടായേ

അയ്യോ വയ്യേ അയ്യോ വയ്യേ..സാരിയുടുത്ത് സാരിയുടുത്ത് വയ്യാണ്ടായേ..അയ്യോ വയ്യേ അയ്യോ വയ്യേ..ചോറുവിളമ്പി ചോറുവിളമ്പി വയ്യാണ്ടായേ..അയ്യോ വയ്യേ അയ്യോ വയ്യേ..മീശ വടിച്ചിട്ടും മീശ വെച്ചിട്ടും ഞാനാണാവുന്നില്ലേ..അയ്യോ വയ്യേ അയ്യോ വയ്യേ..മണിയണ്ണന്‍ ചിരിപ്പിച്ച് വയ്യാണ്ടായേ..എന്ന് പാടിക്കൊണ്ടായിരുന്നു പ്രതിഷേധം.

ഇത് വെറും തമാശയല്ല

ചില ഭരണാധികാരികള്‍ നമ്മളെ ബോംബിട്ട് കൊല്ലുമ്പോള്‍ ചില മണിയന്മാര്‍ നമ്മെ ചിരിപ്പിച്ചാണ് കൊല്ലുന്നതെന്ന് അലന്‍സിയര്‍ പറയുന്നു. എംഎം മണിയുടെ വാക്കുകള്‍ തമാശയായി തള്ളിക്കളയാനാവില്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തമാശ്ശ പറഞ്ഞിരുന്നാല്‍ വളരുന്നത് അപ്പുറത്ത് സംഘപരിവാറാണ്.

എല്ലാ സ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യം

തന്റെ അമ്മ ഉള്‍പ്പെടെ ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് പരിപാടി അവതരിപ്പിച്ചതെന്നും അലന്‍സിയര്‍ പറയുന്നു. നേരത്തെ ദേശീയ ഗാനവിവാദത്തിന്റെ പേരില്‍ സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ ആക്രമണം നടത്തിയപ്പോഴും അലന്‍സിയര്‍ ഇത്തരത്തില്‍ ഒറ്റയാള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബാബറി മസ്ജിദ് തകർത്തപ്പോൾ

1992ല്‍ സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സെക്രട്ടേറിയറ്റിന് ചുറ്റും ഓടിയും അലന്‍സിയര്‍ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ആറ് വട്ടം അല്ലാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആ പ്രതിഷേധ ഓട്ടം.

അലൻസിയർക്ക് മിണ്ടാതിരിക്കാനാവില്ല

സാമൂഹ്യവിഷയങ്ങളില്‍ സൂപ്പര്‍താരങ്ങളടക്കം മൗനം പാലിക്കുമ്പോളാണ് തന്റെ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നാടക നടന്‍ കൂടിയായ അലന്‍സിയര്‍ വ്യത്യസ്തനാവുന്നത്. അലന്‍സിയറിന്റെ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ വന്‍ പിന്തുണയുമുണ്ട്.

കലഹിക്കുന്ന കലാകാരൻ

ദേശീയ ഗാനം സംബന്ധിച്ച അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ സംവിധായകന്‍ കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ ബിജെപിക്കാരോടും സര്‍ഗാത്മകമായാണ് ഈ കലാകാരന്‍ കലഹിച്ചത്. പാകിസ്താനിലേക്ക് പോകുന്ന ബസ്സന്വേഷിച്ചുള്ള തെരുവ് നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Actor Alencier's single man streetplay in protest against MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X