ആദ്യരാത്രി കേരളത്തിലില്ല! കണ്ണന്താനം ദില്ലിയിലേക്ക് മടങ്ങുന്നു! സ്വീകരണമെല്ലാം വെള്ളത്തിലായി...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അൽഫോൺസ് കണ്ണന്താനത്തിന്റെ രണ്ട് ദിവസത്തെ സ്വീകരണ പരിപാടികൾ റദ്ദാക്കി. ഞായറാഴ്ച രാത്രി അദ്ദേഹം ദില്ലിയിലേക്ക്
മടങ്ങിപ്പോകുന്നതിനാലാണ് സെപ്റ്റംബർ 11, 12 തീയതികളിലെ സ്വീകരണ പരിപാടികൾ റദ്ദാക്കിയത്.

ഭാര്യയ്ക്കുള്ള ടിക്കറ്റു പോലും ഉപയോഗിച്ചിട്ടില്ല! എങ്ങനെ ജീവിക്കുന്നുവെന്ന് ജനങ്ങൾക്കറിയാം! ടൈംസ് നൗവിന് എംബി രാജേഷിന്റെ ചുട്ടമറുപടി...

ആ ഭാഗ്യവാനെ കാണ്മാനില്ല! അബുദാബിയിൽ 12 കോടി ലോട്ടറിയടിച്ച മലയാളിയെക്കുറിച്ച് ഒരു വിവരവുമില്ല...

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനാണ് അൽഫോണ്‍സ് കണ്ണന്താനം ദില്ലിയിലേക്ക് പോകുന്നത്. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം നെടുമ്പാശേരിയിലെത്തിയത്. ബിജെപി, എൻഡിഎ സംസ്ഥാന നേതാക്കൾ ചേർന്ന് അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്.

alphonskannanthanam

തിങ്കൾ, ചൊവ്വ, ദിവസങ്ങളിലും അദ്ദേഹത്തിന് സ്വീകരണ പരിപാടികൾ ഒരുക്കിയിരുന്നു. തിങ്കളാഴ്ച കണ്ണൂരിൽ സ്വകാര്യ ചടങ്ങിനെത്തുന്ന അദ്ദേഹത്തിന് സ്വീകരണം നൽകാൻ ബിജെപി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. അതിനുശേഷം, ചൊവ്വാഴ്ച കോട്ടയം തിരുനക്കരയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുമെന്നാണ്
അറിയിച്ചിരുന്നത്.

തേങ്ങലൊടുങ്ങാതെ അമൽജ്യോതി; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, പരിക്കേറ്റവരും മടങ്ങി...

വിവാഹത്തിന് തലേദിവസം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; കാത്തിരുന്നത് ആർക്കു വേണ്ടി?

എന്നാൽ, കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി ഞായറാഴ്ച രാത്രി തന്നെ അദ്ദേഹം ദില്ലിയിലേക്ക് പോകുന്നതിനാൽ ഈ പരിപാടികളെല്ലാം റദ്ദാക്കി. മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതിന് ശേഷം സെപ്റ്റംബർ 13 ബുധനാഴ്ച അദ്ദേഹം തിരികെയെത്തും. സെപ്റ്റംബർ 15ന് കാഞ്ഞിരപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ അമൽജ്യോതി എൻജിനീയറിങ് കോളേജിൽ നടക്കുന്ന സ്വീകരണ പരിപാടിയിലും, സെപ്റ്റംബർ 16ന് ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ഈ രണ്ട് പരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
alphons kannanthanam going back to delhi, reception programs cancelled.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്