ഫാദർ ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിൻഡ്രോം! എന്താണ് സ്റ്റോക്ക് ഹോം സിൻഡ്രോമെന്ന് കണ്ണന്താനം പറയും

 • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam
cmsvideo
  'ഫാ.ടോം ഉഴിന്നാലിലിന് ഈ അസുഖം', കളിയാക്കി കണ്ണന്താനം | Oneindia Malayalam

  കോട്ടയം: യെമനിലെ ഭീകരുടെ തടവിൽ നിന്നും മോചിതനായ ഫാദർ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഫാദർ ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിൻഡ്രോമാണെന്നാണ് കണ്ണന്താനം കോട്ടയത്ത് പറഞ്ഞത്. മോചിപ്പിക്കപ്പെട്ട ഫാദർ ടോം ഉഴുന്നാൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ഒന്നും പറയാതിരുന്നതിനാലാണ് കണ്ണന്താനം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

  ദില്ലി സർവകലാശാലയിൽ എൻഎസ് യുവിന് മിന്നും ജയം! എബിവിപിക്ക് കാലിടറി, ഐസ തോറ്റു തുന്നംപാടി...

  മലപ്പുറത്തെ പ്രവാസികളും ഗൾഫ് മോഹികളും വട്ടംകറങ്ങും! കേന്ദ്രസർക്കാർ നീക്കം അനുവദിക്കില്ലെന്ന് സിപിഐഎം

  ഫാദർ ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിൻഡ്രോമാണ്. തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാദ്ധ്യതയാണ് സ്റ്റോക്ക് ഹോം സിൻഡ്രോം. അതിനാലാണ് ഫാദറിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങൾ അദ്ദേഹം കാണാതെ പോയത്. തടവിൽ നിന്നും മോചിതനായ ശേഷം അദ്ദേഹം വത്തിക്കാനെയും യെമനെയും പ്രശംസിച്ചിരുന്നു. മോചനത്തിനായി ചെയ്തതെല്ലാം തടവിൽ കഴിയുകയായിരുന്ന ഫാദർ ടോം ഉഴുന്നാലിന് എങ്ങനെ അറിയാനാകുമെന്നും അൽഫോൺസ് കണ്ണന്താനം ചോദിച്ചു.

  സിനിമാ ലോകത്തെ കിടുകിടാ വിറപ്പിച്ച 'വില്ലനെ' തമിഴ്നാട് പോലീസ് പൂട്ടി! ഇനി ആ കളികളൊന്നും നടക്കില്ല...

  വാദം തെറ്റ്...

  വാദം തെറ്റ്...

  ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിന് ഇന്ത്യയും മോദി സർക്കാരും ഇടപെട്ടില്ലെന്ന വാദം പൂർണ്ണമായും തെറ്റാണെന്നാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞത്.

  വെളിപ്പെടുത്താനാകാത്ത...

  വെളിപ്പെടുത്താനാകാത്ത...

  ഇന്ത്യയുടെ ഇടപെൽ ഇല്ലാതെ ഒരു ഇന്ത്യാക്കാരനെ മോചിപ്പിച്ചുവെന്നത് തെറ്റായ പ്രചരണമാണ്. ടോം ഉഴുന്നാലിന്റെ മോചനത്തിൽ വെളിപ്പെടുത്താനാകാത്ത ധാരാളം ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.

  അദ്ദേഹത്തിന് എങ്ങനെ അറിയാം...

  അദ്ദേഹത്തിന് എങ്ങനെ അറിയാം...

  മോചിതനായ ശേഷം ഫാദർ ടോം ഉഴുന്നാൽ വത്തിക്കാനെയും യെമനെയും ഒമാനെയും പ്രശംസിച്ചിരുന്നു. മോചിപ്പിക്കാൻ നടത്തിയ ഇടപെടലുകൾ തടവിലായിരുന്ന ഉഴുന്നാലിന് എങ്ങനെ അറിയാനാകുമെന്നും കണ്ണന്താനം ചോദിച്ചു.

  സ്റ്റോക്ക് ഹോം സിൻഡ്രോം...

  സ്റ്റോക്ക് ഹോം സിൻഡ്രോം...

  യെമൻ ഭീകരരുടെ തടവിൽ നിന്നും മോചിതനായ ഫാദർ ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിൻഡ്രോമാണെന്ന് പറഞ്ഞായിരുന്നു കണ്ണന്താനത്തിന്റെ പരിഹാസം. തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ഒരുതരം ബാദ്ധ്യതയാണ് സ്റ്റോക്ക് ഹോം സിൻഡ്രോമെന്നും കണ്ണന്താനം പറഞ്ഞു.

  മോചിതൻ...

  മോചിതൻ...

  2016 മാർച്ച നാലിനാണ് ഫാദർ ടോം ഉഴുന്നാലിനെ ഏദനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയത്. മോചിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഫാദർ ടോം ഉഴുന്നാൽ വീഡിയോ സന്ദേശങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു.

  ഒടുവിൽ...

  ഒടുവിൽ...

  മാസങ്ങൾ നീണ്ട തടവ് ജീവിതത്തിൽ നിന്നും കഴിഞ്ഞദിവസമാണ് ഫാദർ മോചിതനായത്. ഒമാൻ ഭരണകൂടം നടത്തിയ ഇടപെടലാണ് ഫാദറിന്റെ മോചനം സാദ്ധ്യമാക്കിയതെന്നായിരുന്നു റിപ്പോർട്ട്.

  റോമിൽ...

  റോമിൽ...

  ഭീകരുടെ തടവിൽ നിന്നും മോചിതനായ ഫാദർ ടോം ഉഴുന്നാൽ കഴിഞ്ഞദിവസം മസ്ക്കറ്റിലെത്തിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി അദ്ദേഹം റോമിലേക്ക് പോയി. വത്തിക്കാന്റെ അഭ്യർത്ഥനയെ തുടർന്നാണ് ഒമാൻ ഭരണകൂടം സംഭവത്തിൽ ഇടപെട്ടത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  alphons kannanthanam says about father tom's release.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്