സെലിബ്രിറ്റികള്‍ക്കും നിയമം ബാധകം;അമലാപോളിന്റെ ധാര്‍ഷ്ട്യത്തിന് കിട്ടിയ തിരിച്ചടി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  അമല പോളിന് എട്ടിന്റെ പണി കൊടുത്ത് ഹൈകോടതി | Oneindia Malayalam

  കൊച്ചി: കേരള സര്‍ക്കാരില്‍ നിന്നും നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ ചമച്ച കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന ഹൈക്കോടതി വിധി നടിയുടെ ധാര്‍ഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും നടി ഒഴിഞ്ഞുമാറുകയായിരുന്നു.

  സംഘര്‍ഷ പ്രദേശമായ കണ്ണൂരില്‍ സിപിഎം നേതാവ് ബിജെപിയിലേക്ക്?

  ഈ മാസം 15ന് നടി ഹാജരാകണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. അന്നേദിവസം 10 മണി മുതല്‍ ഒരു മണിവരെയുള്ള സമയത്ത് ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാം. ഇതോടെ ഈ വിഷയത്തില്‍ ചോദ്യം ചെയ്യലില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള നടിയുടെ ശ്രമം പാഴ്‌വേലയായി. അതേസമയം, മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ നല്‍കിയ ഹര്‍ജി 10 ദിവസത്തിനു ശേഷം കോടതി പരിഗണിക്കും.

  amala3

  നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, രാജ്യത്ത് എവിടെയും സ്വത്തുക്കള്‍ വാങ്ങുമെന്നും അതിനുള്ള നിയമമാണ് ഇന്ത്യയിലേതെന്നുമായിരുന്നു നടി വിശദീകരിച്ചത്. മാത്രമല്ല, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ നിന്നും പലവട്ടം ഒഴിഞ്ഞുമാറുകയും ചെയ്തു.

  പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് അമല കാര്‍ രജിസ്‌ട്രേഷന്‍ ചെയ്തത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് 20 ലക്ഷം രൂപ നികുതി ഇനത്തില്‍ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. അതേസമയം, സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസില്‍ കഴിഞ്ഞമാസം 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു. സുരേഷ് ഗോപിയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുകയും ചെയ്തു. എന്നാല്‍, അമലാ പോള്‍ അന്വേഷണത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും ജാമ്യത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  High Court directs actor Amala Paul to appear before police crime branch wing

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്