അമ്മ എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി, യോഗത്തില്‍ രമ്യ നമ്പീശന്‍ പങ്കെടുക്കുന്നില്ല

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചിയില്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി. എക്‌സിക്യൂട്ടീവ് അംഗമായ രമ്യാ നമ്പീശന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ചെന്നൈയിലായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ രമ്യാ നമ്പീശന്‍ അറിയിച്ചിരുന്നു.

ജൂണ്‍ 29ന് നടക്കുന്ന വാര്‍ഷിക പൊ തു യോഗത്തിന്റെ മുന്നോടിയായാണ് ഇന്ന് എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടെന്ന് യോഗത്തില്‍ ഇന്നസെന്റ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതും ദിലീപിനെ ചോദ്യം ചെയ്യുന്നതുമായ കാര്യങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

 മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

മഞ്ജു വാര്യര്‍ പങ്കെടുക്കില്ല

അതേസമയം നാളെ നടക്കാനിരിക്കുന്ന അമ്മയുടെ വാര്‍ഷിക യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ തിരക്കുകളാണ് കാരണം എന്ന് പറയുന്നു.

ദിലീപിനെ ചോദ്യം ചെയ്യുന്നു

ദിലീപിനെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ചോദ്യം ചെയ്യലില്‍ പോലീസ് സഹകരിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

 അമ്മ എക്‌സിക്യൂട്ടീവ് യോഗം

അമ്മ എക്‌സിക്യൂട്ടീവ് യോഗം

നടി ആക്രമിക്കപ്പെട്ടതുമായ സംഭവത്തില്‍ പ്രശ്‌നങ്ങള്‍ പുകയുകയാണ്. താരസംഘനയായ അമ്മ എക്‌സിക്യൂട്ടീവ് യോഗം തുടരുകയാണ്. യോഗത്തില്‍ രമ്യാ നമ്പീശന്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചു. ചെന്നൈയിലാണിപ്പോള്‍ നടി.

 അമ്മയുടെ വാര്‍ഷികയോഗം

അമ്മയുടെ വാര്‍ഷികയോഗം

എറണാകുളം ക്രൗണ്‍ പ്ലാസയിലാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം നടക്കുന്നത്. വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ പൊതുയോഗം ആരംഭിക്കും.

 ദിലീപിനെ കാത്തിരിക്കില്ല

ദിലീപിനെ കാത്തിരിക്കില്ല

യോഗം തുടങ്ങാന്‍ ദിലീപിനെ കാത്തിരിക്കുന്നില്ലെന്ന് ഇന്നസെന്റ് അറിയിച്ചിട്ടുണ്ട്. താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടന്നും ഇന്നസെന്റ് പറഞ്ഞു.

English summary
Amma association meeting begin.
Please Wait while comments are loading...