കാത്തു കാത്തിരുന്നു... അനക്കോണ്ട തൃശൂര്‍ മൃഗശാലയില്‍ എത്തിയില്ല

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: കാത്തിരുന്ന അനക്കോണ്ട തൃശൂര്‍ മൃഗശാലയില്‍ ഇനിയുമെത്തിയില്ല. മൃഗശാലയുടെ മെല്ലെപ്പോക്ക് നയം മൂലമെന്ന് ആരോപണം. തൃശൂര്‍ മൃഗശാലയില്‍ അനക്കോണ്ടയെ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് 3 വര്‍ഷത്തെ പഴക്കമായി. തിരുവനന്തപുരം മൃഗശാലയില്‍ നിന്നാണ് അനക്കോണ്ടയെ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തൃശൂരിലെ മെല്ലെപ്പോക്ക് നയം മൂലം അനക്കോണ്ടയുടെ വരവ് കടലാസിലൊതുങ്ങി. തിരുവനന്തപുരത്തെ 7 അനക്കോണ്ടകളില്‍ നിന്ന് 2 എണ്ണത്തെ തൃശൂര്‍ മൃഗശാലയിലെത്തിക്കാനായിരുന്നു തീരുമാനം.

anconda

10 അടിയിലേറെ നീളവും 5 വയസ് പ്രായവുമുള്ള അനക്കോണ്ടകളാണിവ. ശീതികരിച്ച മുറികള്‍ വേണമെന്നതിനാല്‍ ഇതിനായുള്ള പ്രവര്‍ത്തനവും തൃശൂര്‍ മൃഗശാലയില്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് നടപടികളൊന്നുമുണ്ടായില്ല.മധ്യവേനലവധിക്കാലമായതിനാല്‍ മൃഗശാലയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. പത്ത് ലക്ഷത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയില്‍ സന്ദര്‍ശകരാണ് ഒരു വര്‍ഷം മൃഗശാലയിലെത്തുന്നത്. വര്‍ഷം ഒന്നേമുക്കാല്‍ കോടിക്കും 2 കോടിക്കുമിടയില്‍ വരുമാനവുമുണ്ട്. മൃഗശാലയിലെ പക്ഷിമൃഗാദികളുടെ എണ്ണം കുറയ്ക്കുകയാണെന്നാണ് സന്ദര്‍ശകരുടെ പരാതി. പുത്തൂര്‍ മൃഗശാല യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെക്കാലം കഴിയുമെന്നിരിക്കെ നിലവിലെ മൃഗശാല വേണ്ട വിധം സംരക്ഷിക്കണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
anaconda yet to come in thrissur zoo

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്