വിജിലന്‍സ് മേധാവി അസ്താനയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി; മാണിയും ബാബുവും രക്ഷപ്പെടുമോ?

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിലെ പുതിയ വിജിലന്‍സ് മേധാവിയായി ഡോ. എന്‍സി അസ്താന ചുമതലയേല്‍ക്കുമ്പോള്‍ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി. മുന്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെതുമടക്കം ഒട്ടേറെ അഴിമതി കേസുകളില്‍ അസ്താനയുടെ തീരുമാനം നിര്‍ണായകമാകും. സംസ്ഥാന സര്‍ക്കാരുമായി അസ്താന എത്രമാത്രം യോജിക്കുപോകുമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നു.

രാജസ്ഥാനിലെ കനത്ത തോല്‍വി; ബിജെപിയില്‍ മുഖ്യമന്ത്രിക്കെതിരെ കലാപം

മുന്‍ ധനമന്ത്രി കെഎം മാണി, മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു തുടങ്ങിയവരുടെ കേസുകള്‍ അസ്താനയുടെ കീഴില്‍ പരിശോധനയ്ക്കുവരും. ഇരു കേസുകളിലും സംസ്ഥാന സര്‍ക്കാര്‍ മുന്‍ മന്ത്രിമാര്‍ക്ക് അനുകൂല തീരുമാനമെടുക്കുകയാണെന്ന ആരോപണമുണ്ട്. അസ്താന ഈ കേസുകളില്‍ എന്ത് നിലപാടെയുക്കും എന്നത് നിര്‍ണായകമാണ്.

kmmani

വിജിലന്‍സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ പല കേസുകളും ഒതുക്കി തീര്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി വിവാദമായ കേസുകളില്‍ ഉള്‍പ്പെടെ ബെഹ്‌റ എടുത്ത അനുകൂല തീരുമാനങ്ങള്‍ വിവാദമായിരിക്കെയാണ് അസ്താനയുടെ നിയമനം.

കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെങ്കില്‍ മാണിയുടെ കേസ് ദുര്‍ബലമാക്കുമെന്നാണ് സൂചന. കെ ബാബുവിനെതിരെ നേരത്തെ വിജിലന്‍സ് നടത്തിയ പല കണ്ടെത്തലുകളും പിന്നീട് മാറ്റിയിരുന്നു. അഴിമതിക്കാരെ രക്ഷിക്കാന്‍ വിജലന്‍സ് പാടുപെടുകയാണെന്നാണ് ആരോപണം. അസ്താന വിജിലന്‍സ് മേധാവി ആയതോടെ കേസുകള്‍ക്ക് ജീവന്‍വച്ചേക്കും. അഴിമതിക്കെതിരെ കര്‍ക്കശ നിലപാട് എടുക്കുമോ അതോ സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുമോ എന്ന് വരും ദിവസങ്ങളില്‍ തന്നെ കണ്ടറിയാം.

English summary
NC Asthana to replace Loknath Behera as Vigilance chief

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്