ആദ്യം കാവ്യക്കൊപ്പം കൊടുങ്ങല്ലൂര്‍, ഇത്തവണ ഒറ്റയ്ക്ക് കടുങ്ങല്ലൂര്‍... ദീലിപിന്റെ ക്ഷേത്ര ദര്‍ശനം!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായതിന് ശേഷം മാധ്യമങ്ങള്‍ എപ്പോഴും ദിലീപിന് പിറകെയാണ്. ആദ്യം ചോദ്യം ചെയ്തതിന് ശേഷം ദിലീപ് കൊച്ചി വിട്ട് പുറത്ത് പോയിട്ടില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ദിലീപും കാവ്യ മാധവനും കൂടി കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. രണ്ട് പേരും ചേര്‍ന്ന് ശത്രുസംഹാര പുഷ്പാഞ്ജലിയും കഴിച്ചിരുന്നു.

ആരൊക്കെയാണ് ദിലീപിന്റെ ശത്രുക്കള്‍ എന്നത് അവിടെ നില്‍ക്കട്ടെ. ദിലീപ് അതിന് ശേഷം വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തിയാണ് ഇപ്പോഴത്തെ വാര്‍ത്ത.

രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസം മുമ്പായിരുന്നു ദിലീപും കാവ്യ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്. വിവാഹത്തിന് ശേഷം ആദ്യമാണ് രണ്ട് പേരും ഒരു മിച്ച് ഈ ക്ഷേത്രത്തില്‍ എത്തുന്നത്.

ശത്രുസംഹാര പൂജ

ശത്രുസംഹാര പൂജ

ക്ഷേത്രത്തില്‍ എത്തിയ ദിലീപും കാവ്യയും ശത്രുസംഹാര പൂജ ഉള്‍പ്പെടെ കുറേയേറെ പൂജകള്‍ കഴിച്ചാണ് മടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 28 സ്വര്‍ണത്താലികളും സമര്‍പ്പിച്ചു.

ആരും അറിയാതെ വന്നു

ആരും അറിയാതെ വന്നു

പുലര്‍ച്ചെ ക്ഷേത്ര നട തുറക്കുന്നതിന് മുമ്പ് തന്നെ ആരും അറിയാതെ ആയിരുന്നു അന്ന് ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ പുറത്തിറങ്ങുമ്പോഴേക്കും എല്ലാവും വിവരം അറിഞ്ഞിരുന്നു.

 ദിലീപ് പതിവ് സന്ദര്‍ശകന്‍

ദിലീപ് പതിവ് സന്ദര്‍ശകന്‍

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ പതിവ് സന്ദര്‍ശകനാണ് ദിലീപ് എന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം ആദ്യമാണത്രെ ഈ ക്ഷേത്ര ദര്‍ശനം.

രണ്ട് ദിവസത്തിനുള്ളില്‍ അടുത്ത ക്ഷേത്രത്തില്‍

രണ്ട് ദിവസത്തിനുള്ളില്‍ അടുത്ത ക്ഷേത്രത്തില്‍

ആദ്യത്തെ തവണ ഭാര്യക്കൊപ്പം ആണ് ദിലീപ് ക്ഷേത്ര ദര്‍ശനം നടത്തിയത് എങ്കില്‍ രണ്ടാം തവണ ഒറ്റയ്ക്കായിരുന്നു. അതും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ.

കടുങ്ങല്ലൂര്‍ ക്ഷേത്രം

കടുങ്ങല്ലൂര്‍ ക്ഷേത്രം

ആലുവയ്ക്ക് അടുത്തുള്ള ശ്രീ കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലാണ് ഇത്തവണ ദിലീപ് ഏകനായി എത്തിയത്. എന്തുകൊണ്ട് ഇത്തവണ കാവ്യയെ കൂട്ടിയില്ല എന്ന ചോദ്യവുമായി ഇപ്പോള്‍ തന്നെ ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

കാവ്യ ഒളിവിലോ?

കാവ്യ ഒളിവിലോ?

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനേയും അമ്മയേയും പോലീസ് ചോദ്യം ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു കാവ്യ ഒളിവില്‍ പോയി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അത് വ്യാജവാര്‍ത്ത ആയിരുന്നു എന്ന് കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനം തെളിയിച്ചു.

ചോദ്യം ചെയ്യല്‍ ഉറപ്പ്

ചോദ്യം ചെയ്യല്‍ ഉറപ്പ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 13 മണിക്കൂര്‍ ആയിരുന്നു ദിലീപിനേയും നാദിര്‍ഷയേയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത്.

കാവ്യയേയും ചോദ്യം ചെയ്യും?

കാവ്യയേയും ചോദ്യം ചെയ്യും?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും പോലീസ് ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയുടെ വസ്ത്രവ്യാപാര ഷോപ്പിനെ കുറിച്ച് പള്‍സര്‍ സുനി എഴുതിയ കത്തില്‍ രണ്ടിടത്ത് പരാമര്‍ശിക്കുന്നുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ കാവ്യയുടെ ഷോപ്പില്‍ നല്‍കി എന്നാണ് സുനിയുടെ മൊഴി.

തെളിവുകള്‍ ഇല്ല

തെളിവുകള്‍ ഇല്ല

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ദിലീപിനെതിരെ ഇതുവരെ ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാവുന്ന ഒരു വിവരവും ഇപ്പോഴും പോലീസിന്റെ കൈയ്യില്‍ ഇല്ല.

English summary
Attack Against Actress: Dileep visited Kadungallur Temple. This time Kavya Madhavna didn't accompany him.
Please Wait while comments are loading...