ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് അറസ്റ്റിലായതിന് ശേഷം ഏറ്റവും രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയത് തീയേറ്റര്‍ ഉടമയും നിര്‍മാതാവും ആയ ലിബര്‍ട്ടി ബഷീര്‍ ആയിരുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മീശ മാധവന്‍ സിനിമയുടെ കാലം മുതലേ ഉണ്ട് എന്നാണ് ആരോപണം. മീശമാധവന്റെ 125-ാം ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ താന്‍ ദൃക്‌സാക്ഷിയായ ഒരു കാര്യവും വിശദീകരിക്കുന്നുണ്ട് ലിബര്‍ട്ടി ബഷീര്‍.

ചിരി തൂകുന്ന, ക്രൂരനായ തമാശക്കാരനാണ് ദിലീപ് എന്നാണ് ലിബര്‍ട്ടി ബഷീറിന്റെ ആരോപണം. ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയ കാര്യവും ഓര്‍മപ്പെടുത്തുന്നുണ്ട്.

ക്രൂരനായ തമാശക്കാരന്‍

ക്രൂരനായ തമാശക്കാരന്‍

ചിരിതൂകുന്ന ക്രൂരനായ തമാശക്കാരന്‍ ആണ് ദിലീപ് എന്നാണ് ലിബര്‍ട്ടി ബഷീറിന്റെ ആരോപണം. നന്ദിയില്ലാത്ത ആളാണെന്നും പണത്തോട് ആര്‍ത്തിയുള്ള ആളാണെന്നും ആരോപണം നീളുന്നു.

സ്‌നേഹിച്ച്, കൈപിടിച്ച് ഉയര്‍ത്തിയിട്ടും

സ്‌നേഹിച്ച്, കൈപിടിച്ച് ഉയര്‍ത്തിയിട്ടും

തന്നോട് എന്തിനാണ് ദിലീപിന് പക തോന്നിയത് എന്ന് അറിയില്ലെന്നും ബഷീര്‍ പറയുന്നുണ്ട്. സ്‌നേഹിച്ച് കൈപിടിച്ച് ഉയര്‍ത്തിയ ആളായിരുന്നു താന്‍ എന്നും ബഷീര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

ദിലീപിനെ സംബന്ധിച്ച മൂന്ന് കാര്യങ്ങളാണ് തന്റെ മനസ്സിലേക്ക് വരുന്നത് എന്ന് പറഞ്ഞ് ദിനേശ് പണിക്കരുടേയും കാവ്യയുമായുള്ള ബന്ധത്തിന്റേയും സിനിമ സമരത്തിന്റേയും കാര്യങ്ങള്‍ ബഷീര്‍ പറയുന്നുണ്ട്. അതില്‍ കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

കാവ്യയെ മീശപിരിച്ച് കാണിച്ചത്

കാവ്യയെ മീശപിരിച്ച് കാണിച്ചത്

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് അടുത്ത കാലത്തൊന്നും അല്ലെന്നാണ് ബഷീര്‍ പറയുന്നത്. മീശമാധവന്‍ സിനിമയുടെ 125-ാം ദിനാഘോഷത്തില്‍ നടന്ന ഒരുകാര്യമാണ് ഇത് സംബന്ധിച്ച് പറയുന്നത്.

രാത്രി 12 മണിക്ക്... കരയുന്ന ഭാര്യ

രാത്രി 12 മണിക്ക്... കരയുന്ന ഭാര്യ

എറണാകുളം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ചായിരുന്നു പരിപാടി. രാത്രി 12 മണിയോടെയാണ് താന്‍ ഒരു മുറിയില്‍ ഇരുന്ന് ദിലീപിന്റെ ആദ്യഭാര്യ കരയുന്നത് കണ്ടത് എന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. അപ്പോള്‍ കിടക്കയില്‍ മകളും ഉണ്ടായിരുന്നത്രെ.

എന്തിനാണ് കരയുന്നത്?

എന്തിനാണ് കരയുന്നത്?

എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ചേട്ടന്‍ പോയിട്ട് ഒരു മണിക്കീര്‍ ആയി എന്നായിരുന്നത്രെ മറുപടി. അത് കഴിഞ്ഞാണ് താന്‍ അക്കാര്യത്തിന് ദൃക്‌സാക്ഷിയായത് എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്.

ബാത്ത് റൂമിനരികെ കാവ്യയും ദിലീപും

ബാത്ത് റൂമിനരികെ കാവ്യയും ദിലീപും

ഹോട്ടലില്‍ നിനിന താന്‍ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ബാത്ത് റൂമിന്റെ വശത്ത് ദിലീപും കാവ്യയും സംസാരിക്കുന്നത് കണ്ടു എന്നാണ് ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെങ്ങനെ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാകും എന്ന് ബഷീര്‍ പറയുന്നും ഇല്ല.

അവരെ വീട്ടില്‍ കൊണ്ട് വിട്ടൂടെ?

അവരെ വീട്ടില്‍ കൊണ്ട് വിട്ടൂടെ?

ഭാര്യയെ വീട്ടില്‍ കൊണ്ടുചെന്ന് വിട്ടിട്ട് പോരെ ഇത് എന്ന് താന്‍ ചോദിച്ചു എന്നാണ് ബഷീര്‍ പറയുന്നത്. എന്നിട്ട് പുലരുവോളം സംസാരിച്ചോളാനും പറഞ്ഞത്രെ. ഇത് കേട്ട് രണ്ട് പേരും നിശബ്ദരായി നില്‍ക്കുന്ന രംഗം തന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ദിലീപിനെ വിലക്കിയത്

ദിലീപിനെ വിലക്കിയത്

ഒരുവേള ദിലീപിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയ കാര്യവും ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്. വിതരണക്കാരനായ ദിനേശ് പണിക്കരെ ജയില്‍ അടച്ചതുമായി ബന്ധപ്പെട്ടായിരുന്നത്രെ അത്. രണ്ട് വര്‍ഷമാണ് സംഘടന അന്ന് ദിലീപിനെ വിലക്കിയിരുന്നത്.

പട്ടണത്തില്‍ സുന്ദരന്‍ തന്നെ പണി

പട്ടണത്തില്‍ സുന്ദരന്‍ തന്നെ പണി

2004 ല്‍ പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമ ദിലീപിനെ നായകനായിക്കി നിര്‍മിച്ചതിനെ കുറിച്ചും ബഷീര്‍ പറയുന്നുണ്ട്. 28 ലക്ഷം പ്രതിഫലം പറഞ്ഞുറപ്പിച്ചെങ്കിലും ഒടുവില്‍ തന്നില്‍ നിന്ന് 60 ലക്ഷം രൂപ പിടിച്ചുവാങ്ങിയ അവസ്ഥയായിരുന്നു എന്നും പറയുന്നുണ്ട്.

സിനിമ ചര്‍ച്ചയില്‍ പറഞ്ഞത്

സിനിമ ചര്‍ച്ചയില്‍ പറഞ്ഞത്

തീയേറ്റര്‍ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളും പറയുന്നുണ്ട് ബഷീര്‍. തീയേറ്റര്‍ ഉടമകള്‍ക്ക് ഒരു വര്‍ഷം നാലര കോടി രൂപയോളം ലാഭമുണ്ടെന്നാണത്രെ പറഞ്ഞത്. കള്ളപ്പണക്കാര്‍ക്കായിരിക്കും അങ്ങനെ ലാഭം ഉണ്ടാവുക എന്ന് താന്‍ തിരിച്ചടിച്ചെന്നും ബഷീര്‍ പറയുന്നു. സിനിമ മന്ത്രി എകെ ബാലന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു ഇത് എന്നും പറയുന്നുണ്ട്.

പള്‍സര്‍ സുനിയേയും ചതിച്ചു

പള്‍സര്‍ സുനിയേയും ചതിച്ചു

ഒരു രൂപ പോലും വെറുതേ കളയാത്ത ദിലീപ് പള്‍സര്‍ സുനിയേയും ചതിക്കുകയായിരുന്നു എന്നാണ് അടുത്ത ആരോപണം. സുനിയുടെ സിനിമയില്‍ നായകനാകാമെന്ന വാഗ്ദാനവും ദിലീപ് ലംഘിക്കുമായിരുന്നു എന്നും പറയുന്നുണ്ട്.

 ഇപ്പോള്‍ അനുഭവിക്കുന്നത്

ഇപ്പോള്‍ അനുഭവിക്കുന്നത്

ഇത്രയും കാലം സഹപ്രവര്‍ത്തകരെ പറ്റിച്ചതിന്റെ ഫലമാണ് ദിലീപ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നുണ്ട്. കേരള കൗമുദിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ബാക്കി ഭാഗം ഉടന്‍ ഉണ്ടാകും എന്നാണ് സൂചന.

English summary
Attack Against Actress: Liberty Basheer against Dileep in an interview published in Kerala Kaumudi.
Please Wait while comments are loading...