ആ നടിക്ക് ഒരുപരാതിയും ഇല്ല...? പള്‍സര്‍ സുനിയ്ക്ക് രക്ഷപ്പെടാന്‍ ഉള്ള എളുപ്പവഴി; ക്വട്ടേഷന്‍ വന്നവഴി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ ഒന്നാം പ്രതിയാണ്. പുതുക്കിയ കുറ്റപത്രത്തില്‍ ജനപ്രിയ താരം ദിലീപ് ആയിരിക്കും രണ്ടാം പ്രതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നിന് പിറകെ ഒന്നായി പള്‍സര്‍ സുനിക്കെതിരെ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഒരു കേസില്‍ സുനി എളുപ്പത്തില്‍ ഊരിപ്പോരും എന്ന് ഉറപ്പായിക്കഴിഞ്ഞു. മറ്റൊരു യുവ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് ആണ് അത്. ആ നടിയ്ക്ക് ഇപ്പോഴും പരാതിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരാതിക്കാരിയില്ലാതെ ഇത്തരം കേസുകളില്‍ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. നടി ആദ്യം മൊഴി നല്‍കാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ നേരെ തിരിച്ചാണ്.

ലോഹിതദാസിന്റെ 'നായിക'

ലോഹിതദാസിന്റെ 'നായിക'

ലോഹിത ദാസ് ചിത്രത്തില്‍ നായികയായി രംഗപ്രേവേശനം ചെയ്ത നടിയാണ് പള്‍സര്‍ സുനിയുടെ ആക്രമണത്തിന് ഇരയായിട്ടുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ നടിയെ ആക്രമിച്ചതിന് സമാനമായ രീതിയില്‍ ആയിരുന്നത്രെ ഇതും.

അതും ക്വട്ടേഷന്‍ തന്നെ?

അതും ക്വട്ടേഷന്‍ തന്നെ?

ആ നടിയെ ആക്രമിച്ചതും ക്വട്ടേഷന്‍ തന്നെ ആയിരുന്നു എന്നാണ് സൂചന. സിനിമ മേഖലയില്‍ പലര്‍ക്കും ഈ വിഷയത്തെ കുറിച്ച് അറിവുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും അക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല.

 നിര്‍മാതാവിന് വേണ്ടി?

നിര്‍മാതാവിന് വേണ്ടി?

ഒരപ പ്രമുഖ നിര്‍മാതാവിന് വേണ്ടി ആയിരുന്നു അന്ന് സുനി ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്നാണ് മറ്റൊരു വാര്‍ത്ത. എന്നാല്‍ എന്തായിരുന്നു ഈ ക്വട്ടേഷന് പിന്നിലുള്ള കാരണം എന്നത് ഇപ്പോഴും വ്യക്തല്ല

ആരോപണ വിധേയന്‍

ആരോപണ വിധേയന്‍

നേരത്തേയും ആരോപണ വിധേയനാ ആളാണ് ഈ നിര്‍മാതാവ് എന്നാണ് പറയുന്നത്. വിവാദമായ കിളിരൂര്‍ കേസിലും ഈ നിര്‍മാതാവിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പ്

നാല്വര്‍ഷം മുമ്പായിരുന്നു സുനില്‍ കുമാര്‍ ഈ ക്വട്ടേഷന്‍ നടപ്പിലാക്കിയത്. എന്നാല്‍ മാനഹാനി ഭയന്ന് നടി അത് തുറന്ന് പറഞ്ഞില്ല. പക്ഷേ, സിനിമ മേഖലയില്‍ ഇത് പാട്ടാവുകയും ചെയ്തു.

 ആ കേസും അന്വേഷിക്കാന്‍

ആ കേസും അന്വേഷിക്കാന്‍

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പഴയ കേസുകൂടി അന്വേഷിക്കാനായിരുന്നു പോലീസിന്റെ തീരുമാനം. ഇത് സംബന്ധിച്ച് വിവരങ്ങള് ശേഖരിക്കാനും തുടങ്ങിയിരുന്നു.

നടി തന്നെ മുന്നോട്ട് വരും?

നടി തന്നെ മുന്നോട്ട് വരും?

ആ സംഭവത്തിലും നടി തന്നെ പരാതിയുമായി രംഗത്തെത്തും എന്ന പ്രതീക്ഷയുണ്ടായിരുന്നു. നടി പോലീസിന് വിവരങ്ങള്‍ കൈമാറിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒടുവില്‍ പിന്‍മാറിയോ?

ഒടുവില്‍ പിന്‍മാറിയോ?

എന്നാല്‍ ആ നടി ഇപ്പോള്‍ പോലീസിന് മൊഴി നല്‍കാന്‍ താത്പര്യപ്പെടുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരം. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്വട്ടേഷന്‍ വന്ന വഴി

ക്വട്ടേഷന്‍ വന്ന വഴി

2013 ല്‍ യുവ നടിയെ ആക്രമിച്ച സംഭവം ദിലീപും അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ കേസില്‍ ദിലീപിനേയും സുനിയേയും നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരേയും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

BJP Caught In Medical College Scam
കാവ്യ മാധവന്റെ സുഹൃത്ത്

കാവ്യ മാധവന്റെ സുഹൃത്ത്

2013 ല്‍ ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവന്റെ അടുത്ത സുഹൃത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആ നടി താനല്ലെന്ന് വ്യക്തമാക്കി ഭാമയും രംഗത്ത് വന്നിരുന്നു.

English summary
Attack against another actress: The victim may not give complaint against Pulsar Suni- Report
Please Wait while comments are loading...