കുരീപ്പുഴ ശ്രീകുമാറിന് നേർക്ക് സംഘപരിവാർ ആക്രമണം.. ആറ് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച കേസില്‍ ആറ് ആര്‍എസ്എസുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ദീപു, മനു, കിരണ്‍, ലൈജു, ശ്രീജിത്ത്, ശ്യാം എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ കൈരളി ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഒരു സംഘം ആര്‍എസ്എസുകാര്‍ കവിയെ തടഞ്ഞ് നിര്‍ത്തി കയ്യേറ്റം ചെയ്തത്. വടയമ്പാടിയിലെ ജാതിമതില്‍ സമരത്തിന് അനുകൂലമായി പ്രസംഗിച്ചതാണ് കുരീപ്പുഴ ആക്രമിക്കപ്പെടാനുള്ള കാരണം.

kureeppuzha

പരിപാടിയുടെ സംഘാടകര്‍ ഇടപെട്ടാണ് കുരീപ്പുഴയെ സംഘപരിവാറുകാരില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് കടയ്ക്കല്‍ പോലീസില്‍ കുരീപ്പുഴ നല്‍കിയ പരാതി അനുസരിച്ച് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. കുരീപ്പുഴയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നു. സംഭവം ഗൗരവമായി കണ്ട് ഊര്‍ജിതമായി അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയത്.

English summary
Six RSS workers arrested in a case of attack against Kureeppuzha Sreekumar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്