എരിയാലില്‍ സ്വകാര്യ ബസിന് നേരെ കല്ലേറ്; ഡ്രൈവറുടെ കണ്ണിന് പരിക്ക്, 17കാരനുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: എരിയാല്‍ പാലത്തിന് സമീപം സ്വകാര്യ ബസിന് നേരെ കല്ലേറ്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 17വയസ്സുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ നാലു പേരെ കാസര്‍കോട് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കൂഡ്‌ലു ഇന്‍സമാം മന്‍സിലിലെ ഇന്‍സമാം (24), ബജീര്‍ ഹൗസില്‍ മുഹമ്മദ് അജ്മല്‍ (19), 17 വയസ്സുള്ള രണ്ട് പേര്‍ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാശ്രമത്തിനാണ് കേസ്.

pic

കാസര്‍കോട്ട് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ റുധേഷി(27)ന്റെ കണ്ണിന് പരിക്കേറ്റു. കല്ലേറിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവറുടെ ജാഗ്രത മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു.

bus

രാത്രിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബസിന് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ ഇന്ന് ബസ് ഓട്ടം നിലച്ചു. രാവിലെ സര്‍വ്വീസ് നടത്തിയ ബസുകള്‍ കറന്തക്കാട് വെച്ച് തടയുകയുണ്ടായി.

48കാരന്‍റെ കൊല വീഡിയോയില്‍ പകര്‍ത്തി: കുറ്റവാളിയ്ക്കായി വലവിരിച്ച് പോലീസ്, വീഡിയോ വൈറല്‍!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack on Eriyal Bus; 4 got arrested including a 17 yr old boy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്