ബോവിക്കാനത്ത് ഓട്ടോ ഡ്രൈവറെ അക്രമിച്ചു; ഡ്രൈവര്‍മാര്‍ ഓട്ടം നിര്‍ത്തി പ്രതിഷേധിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബോവിക്കാനം: ബോവിക്കാനത്ത് ഓട്ടോ ഡ്രൈവറെ അക്രമിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഓട്ടം നിര്‍ത്തി പ്രതിഷേധിച്ചു. ബോവിക്കാനം ടൗണ്‍ ഫ്രണ്ട്‌സ് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ ഫൈസലിനാണ് മര്‍ദ്ദനമേറ്റത്. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആറോളം വരുന്ന സംഘം മുഖത്ത് മുളക് പൊടി വിതറിയ ശേഷം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

ഏകദിനത്തില്‍ ഹിറ്റ്മാനെങ്കില്‍... ടിട്വന്റിയില്‍ മണ്‍റോ മാനിയ, മക്കുല്ലത്തിന്റെ പിന്‍ഗാമി

സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി ബോവിക്കാനം ടൗണില്‍ പ്രകടനം നടത്തി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

rickshaw

പ്രകടനത്തിന് ബിഎം ഹാരിസ്, അഷ്‌റഫ് മുന്നി, നാഗന്‍, കാദര്‍, പിലാവടുക്കം മുഹമ്മദ്കുഞ്ഞി, കരുണാകരന്‍, യോഗേഷ്, സത്താര്‍, മുഹമ്മദ് പാറ, അഹമ്മദ് മൂലടുക്കം, രാജു ആലനടുക്കം, ഷെരിഫ് ആലനടുക്കം, ഹാഷീം ആലൂര്‍, ഹമീദ് മല്ലം, ഉണ്ണികൃഷ്ണന്‍, ബാബു, ഹരി, സുധീഷ്, ഷാഫി മൂലടുക്കം, നാരായണന്‍ കൊടവഞ്ചി, റഷീദ്, ഭാസ്‌കരന്‍, പ്രഭാകരന്‍, പ്രശാന്ത്, അബ്ദുല്‍ റഹ്മാന്‍, കായിഞ്ഞി, ലത്തീഫ്, സതീശന്‍, കൃഷ്ണന്‍, നാരായണന്‍ ആലനടുക്കം നേതൃത്വം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attacked auto driver-auto driver's protest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്