കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസീറയുടെ സമരം ബിബിസിയിലും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മണല്‍ മാഫിയക്കെതിരെ പോരാടുന്ന ജസീറയുടെ സമരം ലോകം മുഴുവന്‍ അറിഞ്ഞു. അന്തര്‍ദേശീയ മാധ്യമമായ ബിബിസി ജസീറയുടെ സമരം റിപ്പോര്‍ട്ട് ചെയ്തു. ബിബിസിയുടെ ഓണ്‍ലൈന്‍ വാര്‍ത്താ വിഭാഗത്തിലാണ് ദില്ലിയില്‍ ജസീറ നടത്തുന്ന സമരകഥ പ്രസിദ്ധീകരിച്ചത്.

ഒരു സമര നായികയായിട്ടാണ് ജസീറയെ ബിബിസി അവതരിപ്പിച്ചിരിക്കുന്നത്. തന്റെ ജന്മനാടായ പഴയങ്ങാടിയില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഒടുവില്‍ ദില്ലിയിലേക്കും പടര്‍ന്ന ജസീറയുടെ സഹനസമരം ബിബിസി ചൂട് ചോരാതെ അവതരിപ്പിച്ചിരിക്കുന്നു. ഒരു പക്ഷേ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുവരെ നല്‍കാത്ത തലത്തിലാണ് ബിബിസി ജസീറയെ അവതരിപ്പിച്ചിരിക്കുന്നത്.

ഞാന്‍ ചെയ്യുന്ന സമരമാണെന്ന് എനിക്കറില്ലായിരുന്നു-മാധ്യമങ്ങള്‍ പറയും വരെ. കടല്‍ത്തീരം പരിസ്ഥിതിയുടെ ഭാഗമാണെന്ന് എനിക്കറിയില്ലായിരുന്നു-പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയും വരെ. അധികൃതര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിലുള്ള ദു:ഖം മാത്രമാണ് എനിക്കുണ്ടായിരുന്നത്- ബിബിസിയോട് ജസീറ പറഞ്ഞതിനെ ഇങ്ങനെ മലയാളത്തിലേക്ക് മൊഴിമാറ്റാം.

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള കടല്‍ തീരത്ത് നിന്നുള്ള അനധികൃത മണല്‍ ഖനനം കണ്ടാണ് ജസീറ പൊരുതാനിറങ്ങിയത്. പഞ്ചായത്ത് അധികൃതരേയുംപോലീസിനേയും ജില്ലാ ഭരണാകൂടത്തേയും സമീപിച്ചിട്ടും ഫലമില്ലാതായതോടെയാണ് ജസീറ തന്റെ മൂന്ന് കുട്ടികളുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. വെറും വാക്കുകളല്ല, തീരദേശ സംരക്ഷണത്തിനുള്ള നടപടികളാണ് തനിക്ക് വേണ്ടത് എന്നായിരുന്നു ഓരോ സമയത്തും ജസീറ എടുത്ത നിലപാട്.

അധുകൃതരുടെ കണ്ണിലെ കരാടായ ജസീറക്കെതിരെ ഭരണകൂടം ഗൂഢാലോചന വരെ നടത്തി. തീവ്രവാദ ബന്ധം ആരോപിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമം നടത്തി. ജസീറയെ അസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു... പക്ഷേ ഇതുകൊണ്ടൊനിനും കീഴടങ്ങാന്‍ അവര്‍ തയ്യാറായില്ല.

ദില്ലിയിലെ കൊടും തണുപ്പില്‍ തന്റെ കുഞ്ഞുങ്ങളുമായി സമരം തുടരുകതന്നെയാണ് ജസീറ. ഗ്രാമ വികസന മന്ത്രി ജയറാം രമേശ് ജസൂറയുടെ സമരത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കിക്കൊണ്ടുള്ള ജസീറയുടെ സമരത്തിനെതിരെ പലയിടത്ത് നിന്നും ആക്ഷേപം ഉയരുന്നുണ്ട്.

പക്ഷേ ജസീറക്ക് ഇതിന് മറുപടിയുണ്ട്. മൂന്ന് ദിവസത്തെ ക്ലാസ്സ് നഷ്ടപ്പെട്ടാല്‍ രണ്ട് ദിവസം കൊണ്ട് അത് പഠിച്ചെടുക്കാം. എന്നാല്‍ ഒരു ചാക്ക് മണല്‍ സിമന്റുമായി ചേര്‍ത്ത് കഴിഞ്ഞാല്‍ അത് പിന്നെ കടല്‍തീരത്തേക്ക് തിരിച്ചുവരികയേ ഇല്ല.

ജസീറയെക്കുറിച്ച് ബിബിസിയില്‍ വന്ന വാര്‍ത്ത വായിക്കാം

English summary
BBC reports jaseera's strike against illegal sand mining through out Kerala coastal area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X