ഇനിമുതൽ ബിയർ സുലഭം; അടുത്തുള്ള ഹോട്ടലുകളിലും ലഭിക്കും, പദ്ധതിയുമായി എക്സൈസ് വകുപ്പ്!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇനി ഒരു തണുത്ത ബിയർ കുടിക്കണമെന്ന് തോന്നിയാൽ എളുപ്പത്തിൽ ആഗ്രഹം സഫലീകരിക്കാം. അടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ കയറിയാൽ മതി. ധാരണ ഹോട്ടലുകളിലും ബിയര്‍ നിര്‍മിച്ചു നല്‍കാമെന്ന് എക്‌സൈസിന്റെ ശുപാര്‍ശ. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ പല സ്ഥലങ്ങളിലും ഈ സംവിധാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

തോമസ് ചാണ്ടിയിൽ പുകഞ്ഞ് ഇടതുപക്ഷം; എജിക്കെതിരെ സിപിഐ, നിയമം വായിച്ച് പഠിക്കാൻ ഉപദേശം!

എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് കൈമാറും. എന്നാൽ ഈ പദ്ധതിക്കെതിരെ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ പ്രതിഷേധവുമായി വരുന്നുണ്ട്. ജനദ്രോഹപരമായ മദ്യനയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിഎം സുദാരൻ പറ‍ഞ്ഞു. കൂടുതല്‍ വിപുലമാക്കാനുള്ള കാര്യങ്ങളുമായി എക്സൈസ് കമ്മീഷണർ ഇതിന് കൂട്ടു നിൽക്കുകയാണ്. കേരളത്തെ ഇത് ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ഹോട്ടലുകൾ രംഗത്ത്

പത്ത് ഹോട്ടലുകൾ രംഗത്ത്

എക്സൈസ് വകുപ്പിന്റെ ശുപാർശ പുറത്തു വന്നതോടെ മൈക്രോ ബ്രൂവറി തുടങ്ങാന്‍ അപേക്ഷയുമായി പത്ത് ഹോട്ടലുകള്‍ എക്‌സൈസ് വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

പ്രതിഷേധവുമായി കെസിബിസി

പ്രതിഷേധവുമായി കെസിബിസി

സമൂഹത്തെ മദ്യവത്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെസിബിസി വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രകേഷപ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നടത്താൻ സാധിക്കില്ല

കേരളത്തിൽ നടത്താൻ സാധിക്കില്ല

ബെംഗളൂരുവില്‍ പരീക്ഷിച്ച് വിജയിച്ചു എന്നത് കൊണ്ട് ഈ പദ്ധതി കേരളത്തില്‍ നടത്താന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു.‌

സർക്കാരിന്റെ അന്ത്യം മദ്യത്തിൽ

സർക്കാരിന്റെ അന്ത്യം മദ്യത്തിൽ

ഈ സര്‍ക്കാരിന്റെ അന്ത്യം മദ്യത്തില്‍ ആയിരിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്ന് വിഎം സുധീരൻ പറഞ്ഞു. ഭരണം കൈയിലുണ്ടെന്ന ധൈര്യത്തില്‍ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ് ഇത്തരത്തിലുള്ള തീരുമാനമെന്ന് പന്തളം സുധാകരനും പറഞ്ഞു.

English summary
Beer through hotels: Excise vouches for Bengaluru-model microbreweries

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്