തന്നെ ഒതുക്കാന്‍ ശ്രമിച്ചത് ദിലീപോ ? വാര്‍ത്തയ്ക്കു പിന്നില്‍...ഭാമ എല്ലാം വെളിപ്പെടുത്തുന്നു!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: തന്നെ സിനിമാമേഖലയില്‍ നിന്നുള്ള ഒരാള്‍ ഒതുക്കാന്‍ ശ്രമിക്കുന്നതായി പ്രമുഖ നടി ഭാമ വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കോട്ടയംകാരിയായ ഒരു നടിയെ ഒതുക്കാന്‍ ഇപ്പോള്‍ ജയിലിലുള്ള ദിലീപ് ശ്രമിക്കുന്നതായുള്ള വാര്‍ത്ത ഒരു സിനിമാ വാരികയില്‍ വരുകയും ചെയ്തു. ഇതോടെയാണ് ഭാമയെ ഒതുക്കാന്‍ ശ്രമിച്ചത് ദിലീപാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. തുടര്‍ന്നാണ് വിശദീകരണവുമായി ഭാമ രംഗത്തുവന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി കാര്യങ്ങള്‍ വിശദീകരിച്ചത്.

ദിലീപിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കള്ളം!! ഗൂഡാലോചന നടന്നത് താരത്തെ കുടുക്കാന്‍!!

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു വാര്‍ത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിന് മാത്രമാണ് താന്‍ ഇത്തരമൊരു പോസ്റ്റ് ഇടുന്നതെന്ന് ഭാമ തന്റെ പോസ്റ്റില്‍ കുറിച്ചു. വനിതയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലെ പ്രസക്ത ഭാഗങ്ങളാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് താന്‍ കരുതുന്നതായി ഭാമ ഇതില്‍ പറയുന്നു.

അയാള്‍ ദിലീപല്ല

അയാള്‍ ദിലീപല്ല

പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ വ്യക്തി ദിലീപ് അല്ലെന്നും ഭാമ വ്യക്തമാക്കി.

യാതൊരു ബന്ധവുമില്ല

യാതൊരു ബന്ധവുമില്ല

ഒരാഴ്ച മുമ്പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ഥിക്കുന്നുവെന്ന് പറഞ്ഞാണ് ഭാമയുടെ കുറിപ്പ് അവസാനിക്കുന്നത്.

അഭിമുഖത്തില്‍ പറഞ്ഞത്

അഭിമുഖത്തില്‍ പറഞ്ഞത്

ഇവര്‍ വിവാഹിതരായാലെന്ന സിനിമയില്‍ തന്നെ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചതായി സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ ഭാമയെ ഒഴിവാക്കണമെന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു. എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞെന്ന് പറഞ്ഞപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് തലവേദനയാവുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സജി പറഞ്ഞെന്നാണ് ഭാമ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

കാര്യമാക്കിയില്ല

കാര്യമാക്കിയില്ല

സജി സുരേന്ദ്രന്‍ അന്നു അക്കാര്യം പറഞ്ഞപ്പോള്‍ താന്‍ അത്ര കാര്യമായി എടുത്തിരുന്നില്ലെന്ന് ഭാമ പറഞ്ഞു. സിനിമയില്‍ തനിക്ക് ശസ്ത്രുക്കളോ എന്നൊക്കെ തോന്നിയതായും നടി അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരാളാണോയെന്ന് അറിയില്ല

ഒരാളാണോയെന്ന് അറിയില്ല

തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഒരാളോയെന്ന് അറിയില്ല. ചിലപ്പോള്‍ ഒന്നിലേറെ പേരുണ്ടാവാം. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ തലവേദനയാണെന്നാണ് ആ ശത്രിക്കള്‍ പറഞ്ഞു പരത്തുന്നതെന്നും ഭാമ അഭിമുഖത്തില്‍ പറഞ്ഞു.

വി എം വിനുവും പറഞ്ഞു

വി എം വിനുവും പറഞ്ഞു

മറുപടിയെന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ സംവിധായകന്‍ വി എം വിനുവും തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നതായി ഭാമ വെളിപ്പെടുത്തി. നീയെനിക്ക് തലവേദനയൊന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങുന്നതിനു മുമ്പ് നിന്നെ മാറ്റണമെന്നും അല്ലെങ്കില്‍ പുലിവാലാവുമെന്നും ഒരാള്‍ വിളിച്ചു പറഞ്ഞിരുന്നെവന്നും വിനു തന്നോട് വെളിപ്പെടുത്തിയതായും ഭാമ അഭിമുഖത്തില്‍ വിശദമാക്കി.

ആരാണ് അയാള്‍ ?

ആരാണ് അയാള്‍ ?

ഒരു കരുതലിനു വേണ്ടി തന്നെ ശത്രുവായി കാണുന്ന അയാളുടെ പേര് പറയണമെന്ന് താന്‍ വിനുവിനോട് അഭ്യര്‍ഥിച്ചു. വിനുച്ചേട്ടന്‍ പറഞ്ഞ പേര് കേട്ട് ഞെട്ടിപ്പോയി. താന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ചില ചടങ്ങുകളില്‍ വച്ച് അദ്ദേഹത്തെ കാണാറുള്ളതല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് അറിയില്ലെന്നും ഭാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Dileep controversy: Bhama reaction
Please Wait while comments are loading...