കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസില്‍ നടക്കുന്നത് ഒത്തുകളി: നടപടി വൈകിപ്പിക്കുന്നത് ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. സോളാര്‍ കേസില്‍ സര്‍ക്കാരിന് ആത്മാര്‍ഥയില്ലെന്നാണ് സുരേന്ദ്രന്റെ ആരോപണം. അതുകൊണ്ടാണ് തുടര്‍ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. സോളാര്‍ കേസില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു.

ടൂറിസം വകുപ്പിനെതിരെ കൊലവിളി; ഇതാണ് സംഘപരിവാർ... താജ്മഹൽ എന്ന് കേട്ടാൽ 'കലി'!
കേസില്‍ വീണ്ടും നിയമോപദേശം തേടിയത് ശരിയായില്ലെന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു. സോളാര്‍ കേസില്‍ തുടര്‍നടപടികള്‍ വൈകുന്നതിന് കാരണം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു.

ഒത്തുകളി നടക്കുന്നു

ഒത്തുകളി നടക്കുന്നു

സോളാര്‍ കേസില്‍ ഒത്തുകളി നടക്കുന്നുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. കേസില്‍ സര്‍ക്കാരിന് ആത്മാര്‍ഥത ഇല്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. സോളാര്‍ കേസ് ഭരണ പക്ഷത്തിനെതിരെയും പ്രതിക്ഷത്തിനെതിരെയും ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം.

രക്ഷിക്കാന്‍ ശ്രമം നടക്കുന്നു

രക്ഷിക്കാന്‍ ശ്രമം നടക്കുന്നു

സോളാര്‍ കേസില്‍ ആരോപണ വിധേയരായ യുഡിഎഫ് നേതാക്കളെ സംരക്ഷിക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അതുകൊണ്ടാണ് റിപ്പോര്‍ട്ടിന്മേലുള്ള നടപടി വൈകുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി തുറന്നു പറയണം

മുഖ്യമന്ത്രി തുറന്നു പറയണം

സോളാര്‍ കേസില്‍ വീണ്ടും നിയമോപദേശം തേടിയത് ശരിയായില്ലെന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രന്‍ പറയുന്നു. തുടര്‍ നട

പടി വൈകുന്നതിന് കാരണവും മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം. ഇക്കാര്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുരേന്ദ്രന്‍.

സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു

സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു

സോളാര്‍ അന്വേഷണ റി്‌പ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സമയം അവസാനിച്ചിട്ടും തുടര്‍ നടപടിയെടുക്കാതെ സര്‍്ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന്് സുരേന്ദ്രന്‍ ആരോപിക്കുന്നു.

സ്ഥാനം ഒഴിയണം

സ്ഥാനം ഒഴിയണം

നിയമോപദേശത്തില്‍ എവിടെയാണ് അപാകതയുണ്ടായതെന്നും അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അവര്‍ സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രന്‍.

സര്‍ക്കാരിന്റേത് പൊറാട്ട് നാടകം

സര്‍ക്കാരിന്റേത് പൊറാട്ട് നാടകം

എടുത്തു ചാടിയുള്ള സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള പൊറാട്ട് നാടകമാണ് സര്‍ക്കാര്‍ കളിച്ചതെന്നും സുരേന്ദ്രന്‍.

ബല്‍റാമിന്റെ ആരോപണം ബലപ്പെടുത്തുന്നു

ബല്‍റാമിന്റെ ആരോപണം ബലപ്പെടുത്തുന്നു

കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും സുരേന്ദ്രന്‍ പറയുന്നു. സര്‍ക്കാര്‍ നിയമോപദേശം തേടിയ അര്‍ജിത് പസായത് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുളള ആളാണന്നെും സുരേന്ദ്രന്‍ പറയുന്നു.


English summary
bjp leader k surendran against government on solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X