തുടർച്ചയായ രണ്ടാം ദിനവും കോഴിക്കോട് നിശ്ചലമാകും!! ശനിയാഴ്ച ഹർത്താൽ!! ആഹ്വാനം ബിഎംഎസ്!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വെള്ളിയാഴ്ച സിപിഎമ്മിന്റെ ഹർത്താലിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിനവും കോഴിക്കോട്ട് ഹർത്താൽ. ബിഎംഎസ് ആണ് ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎം ഹർത്താലിനിടെ ബിഎംഎസ് ഓഫീസുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബിജെപി പിന്തുണയോടെയാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. പാൽ, പത്രം അടക്കമുള്ള അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

harthal

ജില്ലാ സെക്രട്ടറി പി മോഹനനെതിരെയുണ്ടായ ബോംബ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ബിഎംഎസ് ഓഫീസ് ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു ഇതിൽ പ്രതിഷേധിച്ചാണ് ജില്ലയിൽ ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ജില്ലാ കമ്മിറ്റി ഓഫിസിൽ വന്നിറങ്ങിയ ഉടനെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് സിപിഎം പറയുന്നത്.

English summary
bms bjp harthal in calicut on saturday.
Please Wait while comments are loading...