തിരുവനന്തപുരം കളക്ട്രേറ്റിൽ ബോംബ് ഭീഷണി; പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ തേനീച്ച കുത്തി
തിരുവനന്തപുരം: പത്തനംതിട്ടയിലേതിന് സമാനമായി തിരുവനന്തപുരം കളക്ട്രേറ്റിലും ബോംബ് ഭീഷണി. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഡിസിപിക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തുടര്‍ന്ന് കളക്ട്രേറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
അതിനിടെ പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് നേരെയുൾപ്പെടെ തേനീച്ചയുടെ ആക്രമണം ഉണ്ടായി. പരിശോധന തുടരുന്നതിനിടെയാണ് കളക്ട്രേറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയത്. തുടർന്ന് തേനീച്ച എല്ലാവരെയും ആക്രമിക്കുകയായിരുന്നു. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കളക്ട്രേറ്റ് ജീവനക്കാർക്കും പോലീസുകാർക്കും ഉൾപ്പടെ തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റു.

ബോംബ് സ്ക്വാഡിന് കെട്ടിടത്തിന് പുറത്ത് കാര്യമായ പരിശോധന നടത്താന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു തേനീച്ചയുടെ ആക്രമണം ഉണ്ടായത്. പിന്‍വശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്, അതിലൊന്നാണ് ഇളകിയത്. ഡോഗ് സ്ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. ഈ സമയം കളക്ടർ അടക്കമുള്ളവരെ മാറ്റുകയായിരുന്നു. ഇതിനിടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്.
വിവിധ ആവശ്യങ്ങൾക്കായി അവിടേക്കെത്തിയ സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉൾപ്പെടെ തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പെട്ടെന്ന് തേനീച്ചകൾ കൂടിളകി വന്നതോടെ പലരും പലവഴിക്കായി ഓടുകയായിരുന്നു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
കളക്ട്രേറ്റ് കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവിടേക്ക് കെഎസ്ആർടിസി ബസ് എത്തിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. സ്ഥലത്ത് ഏറെ നേരം തേനീച്ചകൾ വട്ടമിട്ട് പറന്നിരുന്നു. ഇത് ബോംബ് സ്ക്വഡിന്റെ പരിശോധനകളെ സാരമായി തന്നെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.
അതിനിടെ, പത്തനംതിട്ട കളക്ട്രേറ്റിനും സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശവും വന്നത്. രണ്ടും സമാന സ്വഭാവത്തിൽ ഉള്ളവയായതിനാൽ കനത്ത ജാഗ്രതയോടെയാണ് ഇതിനെ പോലീസ് നോക്കി കണ്ടത്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധ സൂചകമായാണ് ബോംബ് വെച്ചിരിക്കുന്നത് എന്നായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications