ബ്രണ്ണന്‍ കോളേജിലെ വിവാദ മാഗസിന്‍...അവര്‍ കുടുങ്ങും!! 13 പേര്‍ക്കെതിരേ കേസ്!! ഇതാണ് കുറ്റം

  • By: Sooraj
Subscribe to Oneindia Malayalam

കണ്ണൂര്‍:തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിവാദ മാഗസിന്‍ തയ്യാറാക്കിയവര്‍ക്കെതിരേ കേസ്. ധര്‍മ്മടം പോലീസാണ് മാഗസിന്‍ കമ്മിറ്റിക്കെതിരേ കേസെടുത്തത്. സ്റ്റാഫ് എഡിറ്റര്‍, സ്റ്റുഡന്റ് എഡിറ്റര്‍ എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്വാമിയുടെ മുറിയിലെത്തിയത് അയാള്‍ പറഞ്ഞിട്ട്!! അന്നു നടന്നത്...എല്ലാം വെളിപ്പെടുത്തി യുവതി

1

ദേശീയ പതാകയെ അപമാനിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേം സായിയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

2

തിയേറ്ററില്‍ സിനിയമ്ക്കു മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന നിര്‍ദേശത്തെ പരിഹസിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ മാഗസിനില്‍ വന്നിരുന്നു. പെല്ലറ്റ് എന്ന പേരിലുള്ള മാഗസിനിലെ 13ാമത്തെ പേജിലാണ് ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന തരത്തിലുള്ള ഇല്ലസ്‌ട്രേഷന്‍ വന്നത്. ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്കു പിന്നില്‍ രണ്ടു പേര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രേഖാ ചിത്രമാണ് കൊടുത്തിരിക്കുന്നത്.

English summary
Police resgistered case in Brennen college controversy
Please Wait while comments are loading...