കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ റോക്ക്‌സ്റ്റാര്‍, കെകെ ശൈലജയെ പുകഴ്ത്തി ഗാര്‍ഡിയന്‍, ആരോഗ്യമന്ത്രിയെ കുറിച്ച് പറയുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും ആരോഗ്യ മന്ത്രിയെയും വാനോളം പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമം ദി ഗാര്‍ഡിയന്‍. ആരോഗ്യ മന്ത്രി കെകെ ശൈലജയെ റോക്ക്‌സ്റ്റാര്‍ എന്നാണ് ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കേരളാ മോഡലിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. 35 ദശലക്ഷം പേരുള്ള കേരളത്തില്‍ നാല് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും, ഇതിന് പ്രധാന കാരണം ആരോഗ്യമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മെഡിക്കല്‍ ജേണലിസ്റ്റും എഴുത്തുകാരിയുമായി ലോറ സ്പിന്നിയാണ് ലേഖനം എഴുതിയിരിക്കുന്നത്.

Recommended Video

cmsvideo
The guardian is called kerala health minister KK shailaja a rock star| Oneindia Malayalam
1

നിലവില്‍ ഗാര്‍ഡിയന്റെ വെബ്‌സൈറ്റില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ആദ്യ പത്ത് ലോകവാര്‍ത്തകളില്‍ മൂന്നാമതായാണ് ഈ ലേഖനം ലിസ്ര്‌റ് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് വാര്‍ത്തകള്‍ക്കും ലോക വാര്‍ത്തകള്‍ക്കും തൊട്ട് താഴെയാണിത്. അതേസമയം ലേഖനത്തില്‍ ആരോഗ്യ മന്ത്രി എന്തുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെട്ടതെന്നും, തന്റെ ചെറുപ്പക്കാലവുമെല്ലാം പറയുന്നുണ്ട്. ബ്രിട്ടനിലെയും അമേരിക്കയിലെയും ജനസംഖ്യയും ജിഡിപിയും താരതമ്യം ചെയ്ത് ലേഖനത്തില്‍ പറയുന്നുണ്ട്. ഇതിന്റെ നാലിലൊന്ന് മാത്രമുള്ള കേരളം കോവിഡിനെ പ്രതിരോധിച്ച് ദരിദ്ര രാജ്യങ്ങള്‍ക്ക് പോലു മാതൃകയാക്കാവുന്നതാണെന്ന് സ്പിന്നി ലേഖനത്തില്‍ പറയുന്നുണ്ട്.

കേരളത്തില്‍ നാല് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും, ബ്രിട്ടനിലും 40000, യുഎസ്സില്‍ 51000 എന്നീ നിരക്കില്‍ മരണം എത്തിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണുന്നുണ്ട്. കൊറോണയുടെ അന്തക, റോക്ക്‌സ്റ്റാര്‍ എന്ന് ശൈലജയെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പരിശോധന, രോഗനിര്‍ണയം, ആളുകളുടെ ട്രേസിംഗ് എന്നിവയെല്ലാം കേരളം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ തന്നെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ലോകരാജ്യങ്ങള്‍ക്ക് മാതൃകയായ മോഡലാണ് കേരളത്തിലേതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലും മറ്റുള്ളവരെ ഹോം ക്വാറന്റൈനിലുമാക്കിയെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച് ലേഖനം പറയുന്നു. അതേസമയം നിപ്പയുടെ സമയത്ത് ആരോഗ്യമന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ മന്ത്രിയെ സഹായിച്ചതെന്നും, എങ്ങനെ രോഗത്തെ നേരിടണമെന്ന് സംബന്ധിച്ച് ധാരണയുണ്ടാക്കിയതെന്നും ഗാര്‍ഡിയന്‍ പറയുന്നു. ആരോഗ്യ രംഗത്ത് കേരള മോഡല്‍ ഇല്ലായിരുന്നെങ്കിലും, ഈ പ്രതിരോധ പ്രവര്‍ത്തനം സാധ്യമാകില്ലായിരുന്നുവെന്നും ആരോഗ്യ മന്ത്രി ലേഖനത്തില്‍ പറയുന്നുണ്ട്.

English summary
the guardian is called kerala health minister kk shailaja a rock star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X