കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈലില്‍ സംസാരിച്ച് ഡ്രൈവിങ്; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: മൊബൈലില്‍ സംസാരിച്ച് സ്വകാര്യബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. യാത്രക്കാരുട ജീവന്‍ അപകടത്തിലാക്കുംവിധം ബസ് ഓടിച്ച നേമം സ്റ്റുഡിയോ റോഡ് രാധാഭവനില്‍ കാര്‍ത്തികിന്റെ ലൈസന്‍സ് ആണ് ആര്‍ടിഒ റദ്ദാക്കിയത്. മൊബൈലില്‍ സംസാരിച്ച്് തിരക്കുള്ള റോഡിലൂടെ ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Bus

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ആര്‍ടിഒ നടപടി സ്വീകരിച്ചത്. ലൈസന്‍സിങ് അതോറിറ്റിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ആര്‍ടിഒ ലൈസന്‍സ് പിടിച്ചെടുക്കുകയായിരുന്നു. പുലയനാര്‍കോട്ട- പൂന്തുറ റൂട്ടിലെ കാശിനാഥന്‍ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു കാര്‍ത്തിക്. ബസിലെ യാത്രക്കാരി വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിടുകയായിരുന്നു.

തൂവാനത്തുമ്പികള്‍ എന്ന ഫേസ്ബുക്ക് പേജിലാണ് നീണ്ട കുറിപ്പോടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇവന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് നിരവധി പേര്‍ പ്രതികരിച്ചിരുന്നു. ഒറ്റകൈ ഉപയോഗിച്ച് 15 മിനുറ്റിലധികം കാര്‍ത്തിക് ബസ് ഓടിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് കാര്‍ത്തികിനെ പിടികൂടി ട്രാഫിക് പോലീസിന് കൈമാറിയിരുന്നു. അലക്ഷ്യമായി ബസ് ഓടിച്ചതിനു ഇയാള്‍ക്കെതിരേ കേസെടുത്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിശ്ചിത കാലത്തേക്ക് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയാണ് പതിവ്. എന്നാല്‍ കുറ്റം ഗുരുതരമാണെന്ന് വിലയിരുത്തിയാണ് റദ്ദാക്കിയത്.

English summary
Bus Drivers Driving Licence Cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X