ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂളില്‍ നടത്തിയ ഭിന്നശേഷി സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

ഉദുമ: വിസ്മയ കൂടാരത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയി മുത്തശ്ശി ഇഴജീവികളെയും വന്യ മൃഗങ്ങളെയും കാണിച്ചു കഥകള്‍ പറഞ്ഞു കൊടുത്തപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അത് നേരനുഭവമായി.

'സ്വാഗതം സഹോദരാ'... രജനീകാന്തിന് കമൽ ഹാസന്റെ അഭിനന്ദന ട്വീറ്റ്!

കാസര്‍കോട് സര്‍വ്വശിക്ഷ അഭിയാന്റെയും ബേക്കല്‍ ബിആര്‍സിയുടെയും ആഭിമുഖ്യത്തില്‍ ഉദുമ ഇസ്‌ലാമിയ എഎല്‍പി സ്‌കൂളില്‍ നടത്തിയ ബേക്കല്‍ ഉപജില്ലാതല ഭിന്നശേഷി സഹവാസ ക്യാമ്പിലാണ് മുത്തശ്ശി എത്തിയത്. നാല്‍തോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും മുത്തശ്ശിക്കൊപ്പം ഇസ്‌ലാമിയ സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഒരുക്കിയ വിസ്മയ ഗുഹ സന്ദര്‍ശിച്ചു. ആനയും പുലിയും മാനും കണ്‍മുന്നില്‍ കണ്ടപ്പോള്‍ തങ്ങള്‍ കാട്ടില്‍ പോയ പ്രതീതി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. പ്രകൃതിയെ അടുത്തറിയുക, സഹജീവി സ്‌നേഹം വളര്‍ത്തുക, പഞ്ചേന്ദ്രിയ അനുഭവങ്ങളിലൂടെ അറിവു നേടുക എന്ന പ്രവര്‍ത്തനങ്ങളാണ് വിസ്മയ ഗുഹയില്‍ ഒരുക്കിയത്. പ്രത്യേകമായി നിര്‍മ്മിച്ച കൂടാരത്തില്‍ വിവിധ ജീവജാലങ്ങളെയും അവയുടെ ശബ്ദവും തണുപ്പുമൊക്കെ കുട്ടികള്‍ അനുഭവിച്ചറിഞ്ഞു.

kasarcode

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെഎ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹാഷിം പാക്യാര, മദര്‍ എംഎം മുനീറ, ഉദുമ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എംകെ വിജയകുമാര്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബി ഗംഗാധരന്‍, കെ വി ദാമോദരന്‍, പി സുജിത്ത്, ബേക്കല്‍ ബിആര്‍സി റിസോഴ്‌സ് അധ്യാപിക പി സീമ, കെ ശശി തുടങ്ങിയവര്‍ സംസാരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Camp of disabled was remarkable

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്