വഴിയിൽ മണ്ണിറക്കിയതുമായുള്ള തർക്കം-വൃദ്ധ മാതാവിനെ അക്രമിച്ചെന്ന പരാതിയിൽ ബ്ലോക്ക് പ്രസിഡണ്ടിനെതിരെ കേസ്സെടുത്തു

  • Posted By:
Subscribe to Oneindia Malayalam

വടകര: വഴിയിൽ മണ്ണിറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വൃദ്ധ മാതാവിനെയും,മകനേയും മർദിച്ചെന്ന് പരാതി.തിരുവള്ളൂർ പെരുന്താറ്റിൽ താഴകുനി ആയിഷ(67),മകൻ സമീർ(45)എന്നിവരാണ് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളിക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.

കടകംപള്ളിയും മേഴ്സിക്കുട്ടിയമ്മയും ഉടൻ സ്ഥലം കാലിയാക്കണം! പൂന്തുറയിലും തലകുനിച്ച് മന്ത്രിമാർ...

ഇരുവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .മുരളിയുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ മണ്ണിട്ട് ബ്ലോക്ക് ചെയ്തത് ചോദ്യം ചെയ്‍തത് തർക്കത്തിനിടയാക്കിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ഇരുവരും തമ്മിൽ ഉണ്ടായ തർക്കം പരിസരവാസികൾ ഒത്തു തീർപ്പാക്കിയിരുന്നു.ഇതിനിടയിലാണ് കള്ള പരാതിയുമായി ഇവർ രംഗത്തിറങ്ങിയതെന്ന് മുരളി പറഞ്ഞു.

murali

മണ്ണിട്ട് വഴി തടസ്സപ്പെടുത്തിയ വിവരം നേരത്തെ തന്നെ പോലീസിൽ അറിയിച്ചിരുന്നതാണെന്നും മുരളി വ്യക്തമാക്കി.ഇരുവരുടെയും പരാതിയിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി വടകര സി.ഐ.ടി.മധുസൂദനൻ നായർ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Case against block president for attacking old lady

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്