ചലച്ചിത്ര പുരസ്‌കാര വിതരണം കാരായി രാജന് വിനയാകും? ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതിയായ കാരായി രാജന്‍ തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാരായി രാജന്റെ ജാമ്യ വ്യവസ്ഥയില്‍ ഉപാധികളോടെ വിലക്കുണ്ട്.

ഈ വിലക്ക് ലംഘിച്ചാണ് കാരായി രാജന്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തത് എന്നാണ് ആക്ഷേപം. വിലക്ക് ലംഘിച്ച കാരായി രാജന്റെ ജാമ്യം റദ്ദാക്കണം എന്നാണ് സിബിഐ ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സിബിഐ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Karayi Rajan

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് യോഗത്തിനെത്തിയ കാരായി രാജന്‍ പ്രത്യേക അനുമതി നേടാതെയാണ് പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തത്.

ഫസല്‍ വധക്കേസില്‍ പ്രതിയായ കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാന്‍ നേരത്തെ അനുവാദം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കണ്ണൂരില്‍ പ്രവേശിക്കുന്നതിന് ഉപാധികളോട് അനുമതി നല്‍കി. അതിന് ശേഷം കാരായി രാജന്‍ ദേശാഭിമാനിയില്‍ പ്രൂഫ് റീഡര്‍ ആയി ജോലി നേടിയിരുന്നു. ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റിലാണ് ജോലി. തിരുവനന്തപുരത്ത് താമസിച്ച് ജോലി ചെയ്യാന്‍ കോടതി കാരായി രാജന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CBI demands to squash Karayi Rajan's bail as he attended the state film award distribution function breaching the bail terms.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്