യുക്രൈന്‍ രക്ഷാ ദൗത്യത്തില്‍ കേന്ദ്രത്തിന് സംഭവിച്ച പാളിച്ചകള്‍ നിരവധി: വി ശിവദാസന്‍
ദില്ലി: ഉക്രൈൻ റഷ്യ യുദ്ധത്തിൻ്റെ പാശ്ചാത്തലത്തിൽ രക്ഷാ ദൗത്യത്തിൽ നിരവധി പാളിച്ചകളാണ് സംഭവിച്ചതെന്ന് സി പി എം നേതാവും രാജ്യസഭാ എംപിയുമായ വി ശിവദാസന്‍. പല രാജ്യങ്ങളും അവരുടെ പൗരന്മാരെ യുദ്ധത്തിന് മുൻപ് ഉക്രൈനിൽ നിന്ന് ഒഴിപ്പിച്ചപ്പോൾ ഇന്ത്യാ ഗവൺമെൻ്റ് അതിന് തയാറായില്ല. അതോടൊപ്പം തന്നെ ഇന്ത്യലേക്കുള്ള യാത്രകൾക്ക് വിമാന നിരക്ക് കുത്തനെ ഉയർന്നപ്പോൾ അതിനെ നിയന്ത്രിക്കുവാനും കേന്ദ്ര സർക്കാർ തയാറായില്ലെന്നും വി ശിവദാസന്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിച്ചവരെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി.ഇതിനൊപ്പം തന്നെ ഇന്ത്യാ ഗവൺമെൻ്റിൽ നിന്ന് നിന്ന് മതിയായ സഹായം ലഭിച്ചിട്ടില്ല എന്നും നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ പൗരന്മാരുടെ പുനരധിവാസത്തിനുള്ള നിർദ്ദേശങ്ങളൊന്നും യൂണിയൻ സർക്കാർ മുന്നോട്ട് വെച്ചിട്ടില്ല എന്നതും പ്രധാനമാണ്.

ഈ സാഹചര്യത്തിൽ ഉക്രൈൻ രക്ഷാദൗത്യത്തിലുണ്ടായ പാളിച്ചകളും തിരികെയെത്തിയ പൗരന്മാരുടെ പുനരധിവാസവും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചട്ടം 267 പ്രകാരം രാജ്യ സഭാ ചെയർമാന് നോട്ടീസ് നൽകിയതായും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വി ശിവദാസന്‍ വ്യക്തമാക്കുന്നു.
അതേസമയം, വലിയ സാമ്പത്തിക ബാദ്ധ്യതയും വർഷങ്ങളുടെ കഠിനാദ്ധ്വാനവും വെറുതെയാവുമോ എന്ന ആശങ്കയിലാണ് യുക്രൈനില്‍ നിന്നും എത്തിയ വിദ്യാർത്ഥികളെന്നും ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കെകെ രമ എംഎല്‍ രംഗത്ത് എത്തി. അടിയന്തിര സാഹചര്യത്തിൽ മടങ്ങിവരേണ്ടി വന്നപ്പോൾ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുന്ന പ്രധാന രേഖകൾ ഒന്നും തന്നെ എടുത്തു വരാൻ പലർക്കും സാധിച്ചിട്ടില്ല. ഉക്രൈനിൽ കുരുങ്ങിക്കിടക്കുകയാണ് ഇവയെല്ലാം.
വലിയ സാമ്പത്തിക ബാദ്ധ്യതയും വർഷങ്ങളുടെ കഠിനാദ്ധ്വാനവും വെറുതെയാവുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഉക്രൈനിൽ നേരിട്ടു കണ്ട യുദ്ധക്കെടുതികളും തിരിച്ചു വരവിന് നേരിടേണ്ടി വന്ന പ്രയാസങ്ങളും പല വിദ്യാർത്ഥികളെയും മാനസിക സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.ഇവരുടെ തുടർപഠന സാധ്യതകൾ എന്തെന്നുള്ള കാര്യത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുപോലെ ആശങ്കയിലാണ്.
ഈ വിദ്യാർത്ഥികളുടെ ആശങ്ക ഉൾക്കൊണ്ട്കൊണ്ട് അവരുടെ ഭാവിയുടെ അനിശ്ചിതത്വം നീക്കുന്നതിനായി കേന്ദ്ര- കേരള സർക്കാരുകളിൽ നിന്നും അടിയന്തര ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. നിയമസഭയിൽ ഈ പ്രശ്നം അർഹിക്കുന്ന ഗൗരവത്തിൽ ഉന്നയിക്കും. ഇതിനായി ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തും. വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ തുടർന്ന് പഠിക്കാനുള്ള സാധ്യതകൾ നാഷണൽ മെഡിക്കൽ കൗൺസിലിനോട് ആരായും. വരും ദിവസങ്ങളിൽ എം.എൽ.എ ഓഫീസ് ഈ വിദ്യാർത്ഥികൾക്കുള്ള സഹായ കേന്ദ്രമായി പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏതു സന്ദർഭത്തിലും ഈ ആവശ്യത്തിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എന്നേയും ഓഫീസിലും ബന്ധപ്പെടാവുന്നതാണെന്നും എം എല്‍ എ അറിയിച്ചു
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍












Click it and Unblock the Notifications