പടയൊരുക്കത്തിനിടയില്‍ ചെന്നിത്തല മമ്പുറം മഖാമിലെത്തി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: യുഡിഎഫ് പടയൊരുക്കം ജാഥ മലപ്പുറത്തെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തി. ഇന്നു രാവിലെയാണു ജാഥാക്യാപ്റ്റന്‍കൂടിയായ ചെന്നിത്തല നേതാക്കള്‍ക്കൊപ്പം മമ്പുറം മഖാമിലെത്തിയത്. മമ്പുറം മഖാം സെക്രട്ടറി യു. ഷാഫി ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു.

ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ആര്? പിണറായി മൗനം വെടിയണമെന്ന് കെ സുരേന്ദ്രന്‍...

ഇന്ത്യയുടെ സ്വാതന്ത്രസമരചരിത്രത്തില്‍ വലിയ സ്ഥാനമാണ് മമ്പുറം മഖാമിനുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തിന്റെ മകുടോദാഹരണമാണ് മമ്പുറം മഖാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരമണിക്കൂറോളം മഖാമില്‍ ചെലഴിച്ച ചെന്നിത്തല യത്തീംഖാനയിലും സന്ദര്‍ശനം നടത്തി. ജീവിതം ആത്മീയത പോരാട്ടം എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു.

mamburam

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, എ.പി. അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ഡിസിസി അംഗങ്ങളായ എ.കെ. നസീര്‍, എ.ടി. ഉണ്ണിക്കൃഷ്ണന്‍, മമ്പുറം മഖാം ഭാരവാഹികളായ സി.കെ. മുഹമ്മദ് ഹാജി, എം. ഹംസ ഹാജി, എം.പി. സിദ്ധിക്ക് ഹാജി, ഷംസു ഹാജി തുടങ്ങിയവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു.

pic

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍, എ.പി. അനില്‍കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ സമീപം

തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളിലായണു ഇന്നു പടയൊരുക്കം പര്യടനം നടത്തുന്നത്. ദേശീയ-സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു. ഇന്നലെയാണു പടയൊരുക്കണം ജാഥ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണത്തിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും നാടന്‍കലകളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെയാണു പടയൊരുക്കത്തെ സ്വീകരിച്ചത്. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കരുടെയും സേവാദള്‍ വളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ജനക്കൂട്ടത്തിനിടയിലും ഗതാഗതക്കുരുക്കില്ലാതെ യാത്രയെ സ്വീകരിക്കാനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്ലീം ജില്ലാ സെക്രട്ടറിമാരായ അഷ്റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സിഎംപി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി. അനീസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷ്റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി. 

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Chennithala at Mamburam, Makham

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്