ഒടുവിൽ പിണറായിക്ക് വരെ കൊണ്ടു... കായൽ നികത്തിയ ചാണ്ടിയെ വിളിച്ചുവരുത്തി ശാസിച്ചു

Subscribe to Oneindia Malayalam

തിരുവനന്തപുരം: തോമസ് ചാണ്ടിയെ ഇത്ര കാലവും സംരക്ഷിച്ചുപോരുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണറായി വിജയന്റെ ക്ഷമയും കെട്ടു എന്ന് വേണം കരുതാന്‍.

കേരളപ്പിറവിയില്‍ കലക്കന്‍ ട്രോളുകള്‍!!! പരശുരാമനെ തോല്‍പിച്ച് കായല്‍ ചാണ്ടി... ട്രോള്‍ കൊലവിളി!

ജനജാഗ്രത യാത്രയില്‍ വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മന്ത്രിസഭ യോഗത്തിന് ശേഷം മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അതൃപ്തി അറിയിച്ചത്.

കൂറുമാറിയാൽ കാവ്യയും നാദിർഷയും പ്രതികൾ? ദിലീപിനെ ഊരാക്കുടുക്കിൽ പൂട്ടാൻ ഉറച്ച് പോലീസ്; ഇനി ഇങ്ങനെ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഏറെ കോട്ടം തട്ടിച്ച സംഭവം ആണ് തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍. അതിനിടെയാണ് ചാണ്ടി വീണ്ടും വെല്ലുവിളിയായി രംഗത്തെത്തിയത്.

ചാണ്ടിയുടെ വെല്ലുവിളി

ചാണ്ടിയുടെ വെല്ലുവിളി

തനിക്കെതിരെ അന്വേഷണ സംഘത്തിന് ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആവില്ല എന്നായിരുന്നു തോമസ് ചാണ്ടിയുടെ ഭീഷണി. ജനജാഗ്രത യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് ഇങ്ങനെ പറഞ്ഞത്.

ഇനിയും നികത്തും

ഇനിയും നികത്തും

മാര്‍ത്താണ്ഡം കായലില്‍ ഇനിയും 42 പ്ലോട്ട് ഉണ്ട്. അവിടേയും ഇതുപോലെ നികത്തും എന്നും ചാണ്ടി വെല്ലിവിളിച്ചിരുന്നു.

കാനത്തെ ഇരുത്തി

കാനത്തെ ഇരുത്തി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഇരുത്തിയായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ ആണ് എന്നതുകൊണ്ടാണ് തോമസ് ചാണ്ടി ഇങ്ങനെ പ്രതികരിച്ചത് എന്നും സൂചനകളുണ്ട്.

കൂടുതല്‍ വിവാദം

കൂടുതല്‍ വിവാദം

തോമസ് ചാണ്ടിയുടെ വെല്ലുവിളി കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ പിണറായി വിജയന്‍ വിളിച്ചുവരുത്തി ശാസിച്ചത് എന്നാണ് സൂചന. മന്ത്രിസഭ യോഗത്തിന് ശേഷം മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പിണറായി വിജയന്‍ തോമസ് ചാണ്ടിയോട് സംസാരിച്ചത്.

സ്വയം കുഴികുത്തുകയാണോ?

സ്വയം കുഴികുത്തുകയാണോ?

സ്വയം കുഴികുത്തി ചാടാന്‍ ശ്രമിക്കുകയാണോ എന്ന് പിണറായി വിജയന്‍ തോമസ് ചാണ്ടിയോട് ചോദിച്ചു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Chief Minister Pinarayi Vijayan unhappy with Thomas Chandy's statement

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്