'ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നത്, പിതാക്കൻമാർ ഊളത്തരം പറയുന്നു';പിസി ജോർജ്
ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നതെന്ന് പൂഞ്ഞാർ എൻഡിഎ സ്ഥാനാർത്ഥി പിസി ജോർജ്. എഫ്സിആർഎ ഭേദഗതി നിയമത്തിനെതിരെ സഭ നേതൃത്വം അല്ല പ്രശ്നമാക്കുന്നത്. കോണ്‍ഗ്രസ് ഇല്ലെങ്കിൽ പ്രളയം എന്ന് കരുതുന്ന പിതാക്കൻമാരുണ്ട്. ഇന്ത്യ രാജ്യത്ത് രണ്ടേകാൽ ശതമാനം ക്രിസ്ത്യാനികൾ മാത്രമാണുള്ളത്. ബി ജെ പിയുടെ മാന്യത കൊണ്ടാണ് അവരെ ചുമന്നോണ്ട് നടക്കുന്നതെന്നും പിസി ജോർജ് പറഞ്ഞു.
' കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ കാര്യമായി ഒന്നും നടന്നിട്ടില്ല. ഇപ്പോൾ മണ്ഡലത്തിലെ സാഹചര്യം എനിക്ക് അനുകൂലമാണ്.ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള സംസ്ഥാനം ഭരിക്കുന്നത് ബി ജെ പിയാണ്. മുഖ്യമന്ത്രിയായിരിക്കുന്നതും ബി ജെ പിയാണ്. പ്രശ്നങ്ങളുള്ള മണിപ്പൂരിലും മുഖ്യമന്ത്രി ബി ജെ പിക്കാരൻ തന്നെയാണ്. വടക്ക് കിഴക്കൻ മേഖലയിലൊക്കെ ക്രിസ്ത്യാനികളാണ്, അവിടെയൊക്കെ ബി ജെ പിയാണ്.

എഫ്സിആർഎ ഭേദഗതി നിയമത്തിനെതിരെ സഭ നേതൃത്വം അല്ല പ്രശ്നമാക്കുന്നത്. ഇവിടെ കുറെ പിതാക്കൻമാരുടെ കോണ്‍ഗ്രസ് ഇല്ലെങ്കിൽ പ്രളയം എന്ന് കരുതുന്നവർ. അങ്ങനെ അബദ്ധ വിചാരവുമായി നടക്കുന്ന ബിഷപ്പുമാരുണ്ട്. ഞാൻ അവരെ കാര്യമാക്കുന്നില്ല. അവർ എന്ത് ഊളത്തരവും വിളിച്ച് പറയും. ഇന്ത്യ രാജ്യത്ത് രണ്ടേകാൽ ശതമാനം ക്രിസ്ത്യാനികൾ മാത്രമാണുള്ളത്. ബി.ജെ.പിയുടെ മാന്യത കൊണ്ടാണ് അവരെ ചുമന്നോണ്ട് നടക്കുന്നത്. ക്രിസ്ത്യാനികളെ അംഗീകരിച്ചൊരു വേറെ പാർട്ടിയുണ്ടോ', ജോർജ് പറഞ്ഞു.
രൂക്ഷവിമർശനവുമായി ഹൈബി ഈഡൻ
ഇൻഡ്യ ഒരു മതേതര രാജ്യമാണെന്നും, മതസ്വാതന്ത്ര്യവും, സഹോദര്യവുമാണ് നമ്മുടെ രാജ്യത്തിൻറെ അടിസ്ഥാനമെന്നും ഇത്തരം ബി ജെ പി അടിമകൾ മറക്കുകയാണെന്ന് ഹൈബി ഈഡൻ എംപി കുറ്റപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസുൾപ്പെടെയുള്ള മതേതര ജനാധിപത്യ കക്ഷികൾ നിലനിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ഇപ്പോഴും അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ബി ജെ പി ഉള്ളതു കൊണ്ടാണ് കൃസ്ത്യാനികൾ ഈ രാജ്യത്ത് ജീവിക്കുന്നതെന്ന് മറക്കേണ്ട" എന്നാണ് ഒരു ബി ജെ പി നേതാവിന്റെ പ്രസ്താവന. പൂഞ്ഞാറിൽ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഈ നേതാവ്. 'പിതാക്കന്മാർ പറയുന്നത് ഊളത്തരമാണെന്നും, അവർക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും' നേതാവ് കൂട്ടിച്ചേർത്തു.
ഇൻഡ്യ ഒരു മതേതര രാജ്യമാണെന്നും, മതസ്വാതന്ത്ര്യവും, സഹോദര്യവുമാണ് നമ്മുടെ രാജ്യത്തിൻറെ അടിസ്ഥാനമെന്നും ഇത്തരം ബി ജെ പി അടിമകൾ മറക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസുൾപ്പെടെയുള്ള മതേതര ജനാധിപത്യ കക്ഷികൾ നിലനിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ഇപ്പോഴും അവശേഷിക്കുന്നത്.
ബി ജെ പി രൂപം കൊള്ളും മുൻപേ രൂപപ്പെട്ട മതങ്ങൾ, ഇനി ബി ജെ പി യെ ആശ്രയിച്ചാലാണ് നിലനിൽക്കുക എന്ന പുതിയ കണ്ടുപിടിത്തം നടത്തിയ ഈ സമുന്നത നേതാവിനെ ജനങ്ങൾ നേരത്തെ കയ്യൊഴിഞ്ഞതാണ്. രാഷ്ട്രീയ നേതാക്കൾക്ക് ആകെയും, മലയാളിക്കും അപമാനമായി മാറിയ ഇത്തരം നേതാക്കളുടെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനക്കെതിരെ നിയമനടപടികൾ എടുക്കാൻ ബന്ധപ്പെട്ടവർ തയാറാകണം.
ബി ജെ പി സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി എല്ലാ അർത്ഥത്തിലും ന്യൂനപക്ഷ വിരുദ്ധമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിവിധ സന്നദ്ധ സംഘടനകളുടെ ആസ്തികൾ സർക്കാരിന് കൈവശപ്പെടുത്താൻ വഴിയൊരുക്കുന്നതാണ് ഈ ഭേദഗതി. ഭരണഘടന പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ നിഷേധമായ ഈ ഭേദഗതി ആതുര സേവനം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ മേഖലകളിലെ സംഘടനകളെയും സ്ഥാപനങ്ങളെയും തകർക്കാൻ ഇടയാക്കും.
വിവാദ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്', ഹൈബി വ്യക്തമാക്കി.
-
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
കേന്ദ്രഫണ്ട് കേരളം കൊള്ളയടിച്ചുവെന്ന് മോദി; കേന്ദ്ര പുരസ്കാരങ്ങള്‍ നിരത്തി ഐസകിന്റെ മറുപടി -
പാലായിൽ ഇക്കുറി തീപ്പാറും പോരാട്ടം; തിരിച്ചുപിടിക്കാൻ ജോസ്, നിലനിർത്താൻ കാപ്പൻ, അത്ഭുതം കാട്ടാൻ ഷോണും! -
നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും -
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications