കൊച്ചിയില്‍ ഹെലികോപ്ടര്‍ അപകടം! നിയന്ത്രണം നഷ്ടമായി വിമാനത്താവളത്തില്‍ ഇടിച്ചിറക്കി...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു. മാര്‍ച്ച് 21 ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ നാവിക സേന വിമാനത്താവളത്തില്‍ ഇടിച്ചുനിര്‍ത്തുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Read Also: എനിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങണം,ഇരട്ടച്ചങ്കന് ഏഴാം ക്ലാസുകാരിയുടെ തുറന്ന കത്ത്...

Read Also: 'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വിയുണ്ടാകുമോ?

കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പതിവ് പരിശീലന പറക്കലിനായി പറന്നുയര്‍ന്ന ചേതക്ക് ഹെലികോപ്ടറില്‍ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

helicopter

അപകടത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ചേതക്ക് ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. പതിവ് പരീശലന പറക്കലിനായി പോയ മൂന്നുപേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. നാവികസേന വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയെങ്കിലും യാത്രക്കാര്‍ സുരക്ഷിതരായിരുന്നു.

English summary
Coast Guard helicopter crashes in kochi.
Please Wait while comments are loading...