മയിലമ്മയുടെ ആത്മാവ് ചിരിക്കും... പ്ലാച്ചിമടയിലേക്ക് കൊക്ക കോള ഇനിയില്ല

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി/പാലക്കാട്: പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്ക കൊള പ്ലാന്റിന് എതിരെ നടന്ന ഐതിഹാസിക സമരം ആരും മറന്നുകാണില്ല. ആഗോള കോര്‍പ്പറേറ്റ് ഭീമനെതിരെ ഒരു കൊച്ചു ഗ്രാമപ്പഞ്ചായത്ത് തുടങ്ങിവച്ച സമരം ലോകശ്രദ്ധ നേടി. അത്രയേറെ പിന്തുണയും നേടി.

വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാച്ചിമടക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്ലാച്ചിമടയില്‍ ഇനി പ്ലാന്റ് തുടങ്ങില്ലെന്ന് കൊക്ക കോള കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു.

Coca Cola Mayilamma

സുപ്രീം കോടതിയില്‍ ആണ് കമ്പനി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇനി കേസിന്റെ ഗതി എന്താകും എന്ന ചോദ്യവും ബാക്കിയാണ്.

ലോകം തന്നെ ശ്രദ്ധിച്ച സമരം ആയിരുന്നു പ്ലാച്ചിമട സമരം. പെരുമാട്ടി പഞ്ചായത്തിലെ പഞ്ചായത്തിലെ പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനി നടത്തിയ ജലചൂഷണവും മാലിന്യ പ്രശ്‌നങ്ങളും ചര്‍ച്ചയായതും കത്തിക്കയറിയതും പെട്ടെന്നായിരുന്നു.

മയിലമ്മ എന്ന സ്ത്രീ പ്ലാച്ചിമട സമരത്തിന്റെ മുഖമായി മാറി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മയിലമ്മ പ്ലാച്ചിമട സമരത്തിലൂടെ ലോകശ്രദ്ധ നേടി. എന്നാല്‍ 2007 ല്‍ മയിലമ്മ അന്തരിച്ചു. 1997 ല്‍ ആയിരുന്നു പ്ലാച്ചിമടയില്‍ കൊക്ക കോള കമ്പനി സ്ഥാപിക്കുന്നത്. കിണര്‍വെള്ളം അടക്കം മലിനമായിത്തുടങ്ങിയതോടെ 2002 ല്‍ ആയിരുന്നു മയിലമ്മയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.

English summary
Coca Cola will not re start their plant at Plachimada. Company informed this in Supreme Court.
Please Wait while comments are loading...