കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭാര്യ വിചാരിച്ചത്ര സുന്ദരിയല്ലെന്ന് ഭര്‍ത്താവ്, മറ്റ് സ്ത്രീകളുമായി താരതമ്യം...'; ക്രൂരതയെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാന്‍ പറ്റാത്ത മാനസിക ക്രൂരതയായിരിക്കും എന്ന നിരീക്ഷണവുമായി ഹൈക്കോടതി. ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധിക്ക് എതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭാര്യ തന്റെ പ്രതീക്ഷക്ക് അനുസരിച്ച് ഉയരുന്നില്ല എന്ന ഭര്‍ത്താവിന്റെ അധിക്ഷേപവും ക്രൂരതയാണ്. ഇതെല്ലാം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, സി എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കുടുംബ കോടതി വിധിക്ക് എതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

ssd

ക്രൂരത എന്നാല്‍ ശാരീരികം മാത്രമല്ല മാനസികവും ആകാം എന്നാണ് മുന്‍ കോടതി വിധികള്‍ ഉദ്ധരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. കാലാനുസൃതമായി മാറും എന്നതിനാല്‍ ക്രൂരതയ്ക്ക് സമഗ്രമായ നിര്‍വചനം നല്‍കുക ബുദ്ധിമുട്ടാണ് എന്നും ഹൈക്കോടതി പറഞ്ഞു. വൃത്തികെട്ട ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയില്‍പ്പെടും എന്നും ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

ഭര്‍ത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ട് എന്ന് ഭാര്യ മൊഴി നല്‍കിയിരുന്നു. ഭാര്യ തന്റെ സങ്കല്‍പ്പത്തിലുള്ള അത്ര സുന്ദരിയല്ല എന്നും, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താന്‍ നിരാശനാണ് എന്നും ഭര്‍ത്താവ് അധിക്ഷേപിക്കാറുണ്ട് എന്നും ഭാര്യ പറഞ്ഞിരുന്നു. പുരുഷ സുഹൃത്തുക്കളില്‍ നിന്ന് എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഭര്‍ത്താവ് വലിയ രീതിയില്‍ അസൂയപ്പെടാറുണ്ട് എന്നും ഭാര്യ പറയുന്നു.

തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!തുടര്‍ച്ചയായി അവധിദിനങ്ങള്‍; ഒറ്റദിവസം ഗുരുവായൂരില്‍ വഴിപാട് വഴി ലഭിച്ചത് 75.10 ലക്ഷം രൂപ!

ഇതെല്ലാം മാനസിക ക്രൂരതയാണെന്നും, വിവാഹമോചനത്തിന് മതിയായ കാരണങ്ങളാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹ ബന്ധം സാധ്യമാകുന്നിടത്തോളം നിലനിര്‍ത്തണം എന്നാണ് സമൂഹത്തിന്റെ താല്‍പര്യം. എന്നാല്‍ ദുരിതമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ അനന്തമായി തുടരുന്നതിനു നേരെ കണ്ണടക്കാന്‍ നിയമത്തിനാവില്ല എന്ന് ഹൈക്കോടതി പറഞ്ഞു.

Recommended Video

cmsvideo
സമാന്ത പോയതോടെ നാ​ഗചൈതന്യയുടെ ഭാ​ഗ്യവും പോയി | *Cinema

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

English summary
comparing and making fun of other women is mental cruelty that no wife can tolerate says High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X