• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആര്‍എസ്എസുകാര്‍ അന്‍റാര്‍ട്ടിക്കയിലേക്ക് കുടിയേറിയാല്‍ ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാവും'

മലപ്പുറം: പൗരത്വ നിമയ ഭേദഗതി വിഷയത്തില്‍ സംഘപരിവാറിലും കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഗവര്‍ണര്‍ പദവി എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഗവര്‍ണറുടെ ചുമതല.

ഭരണഘടനാ വിരുദ്ധമായ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. വിശദംശങ്ങള്‍ ഇങ്ങനെ..

മലപ്പുറത്ത്

മലപ്പുറത്ത്

മലപ്പുറത്ത് കെപിസിസി ഒബിസി വിഭാഗം സംഘടര്‍പ്പിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നട്ടെല്ലോടെ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയണമെന്നും മുരളീധരന്‍ പറഞ്ഞു.

ആരാണ് പറഞ്ഞത്

ആരാണ് പറഞ്ഞത്

സര്‍ക്കാറിന് സുപ്രീംകോടതിയില്‍ പോവാന്‍ അവകാശമില്ലെന്ന് ആരാണ് പറഞ്ഞത്. കോടതിയില്‍ പോകല്‍ ഞങ്ങളുടെ അവകാശമാണെന്ന് ഗവര്‍ണ്ണറോട് തിരിച്ചുപറയാന്‍ പോലും കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ മോദിയുടെ അടുത്ത് നിന്ന് സംരക്ഷിക്കുക.

ചങ്കൂറ്റം സര്‍ക്കാറിനുണ്ടാകണം

ചങ്കൂറ്റം സര്‍ക്കാറിനുണ്ടാകണം

താനാണ് എല്ലാം തികഞ്ഞവനെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍, നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്പാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാറിനുണ്ടാകണം. മുഖ്യമന്ത്രി മൈതാനപ്രസംഗത്തിൽ മാത്രം ധൈര്യം കാണിച്ചാൽ പോരെന്നും അദ്ദേഹം പരിഹസിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആരുമായും സഹകരിക്കും. പക്ഷെ നോട്ടം വോട്ട് ബാങ്ക് ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ശ്രമം

ബിജെപി ശ്രമം

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ യുഡിഎഫ് അനുവദിക്കില്ല. ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായുള്ള നിയമങ്ങള്‍ മസില്‍ പവര്‍ ഉപയോഗിച്ച് നടപ്പാക്കാനാണ് ബിജെപി ഇപ്പോള്‍ ഗവര്‍ണര്‍മാരെ വച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഡല്‍ഹൗസിയുടെ പ്രേതം

ഡല്‍ഹൗസിയുടെ പ്രേതം

സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷുകാര്‍ വധശിക്ഷ വിധിച്ച വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു കലാപകാരി മാത്രമാണെന്നാണ് ചിലര്‍ക്ക് തോന്നുന്നത്. ഡല്‍ഹൗസിയുടെ പ്രേതം കയറിയത് കൊണ്ടാണ് അവര്‍ക്ക് അങ്ങനെ തോന്നുന്നത്.

സന്ദേശങ്ങള്‍

സന്ദേശങ്ങള്‍

സംസ്ഥാനത്ത് ഒരു മുന്‍ ഡിജിപിയെ വരെ അത് ആവേശിച്ചുക്കുകയാണ്. ഭിന്നിച്ചു ഭിരിക്കുകയെന്ന തന്ത്രം നടപ്പാക്കിയത് ഡൗല്‍ഹൗസിയാണ്. അനുസ്മരണ പരിപാടി അറിഞ്ഞത് മുതല്‍ ചിലര്‍ അതിനെതിരെ പ്രചാരണം നടത്തി. തനിക്കും സംഘാടകര്‍ക്കും വാട്സാപ്പില്‍ അത്തരം സന്ദേശങ്ങള്‍ കിട്ടി.

മുന്നില്‍ നിന്ന്

മുന്നില്‍ നിന്ന്

ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വരെ ആ ശ്യംഖല നീണ്ടുകിടക്കുന്നു. കുഞ്ഞഹമ്മദ് ഹാജി കലാപാകരിയെന്ന് പറയുന്നവര്‍ ചരിത്രം പഠിക്കാതവരാണ്. ബ്രീട്ടീഷ് ഭരണകൂടം വധശിക്ഷ വിധിച്ച സമയത്ത് പിന്നില്‍ നിന്ന് വെടിവെക്കരുത്. മുന്നില്‍ നിന്ന് വെടിവെക്കണമെന്ന് പറഞ്ഞാണ് ആ ധീരദേശാഭിമാനി വിടപറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

അന്‍റാര്‍ട്ടിക്കയിലേക്ക്

അന്‍റാര്‍ട്ടിക്കയിലേക്ക്

130 കോടിയിലധികം ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് ഒന്നര കോടിയുള്ള ആര്‍എസ്എസുകാര്‍ ഇവിടം വിട്ട് പോയാല്‍ ഇവിടെ സമാധാനവും ശാന്തിയുമുണ്ടാകും. അവര്‍ അന്‍റാര്‍ട്ടിക്കയിലേക്ക് പോയി അവിടെ ഹിന്ദുരാഷ്ട്രം പണിതാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വിധി പറയുമെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ല. ഇത്തരമൊന്ന് പ്രതീക്ഷിക്കാനേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നാട്ടില്‍ നിന്ന് ഒരാളെ പോലും ഓടിക്കാന്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അച്ചനപ്പൂപ്പൻമാർക്ക് വരെ പറ്റില്ല.

ഇറാഖില്‍ വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപം

പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ: അലന്റെയും താഹയുടേയും വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കും

English summary
congress leader k muraleedharan about rss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X